
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഈരൂട് കരിമ്പാലകുന്ന് ഇരുതുള്ളിപുഴയിൽ കാണാതായന്ന് കരുതുന്ന അന്യസംസ്ഥാന തൊഴിലാളിയെ കണ്ടെത്താനായില്ല. ജാർഖണ്ഡ് സ്വദേശിയായ സുലൻ കിസാൻ (20) എന്ന യുവാവിനെ ആണ് ഉച്ചക്ക് ശേഷം രണ്ടു മണി മുതൽ കാണാതായത്.ഉച്ചയ്ക്ക് ശേഷം മുതൽ ഇയാളെ കാണാതായതിനെ തുടർന്ന് കൂടെയുള്ളവർ അന്വേഷിക്കുകകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ പുഴയുടെ കരക്ക് വസ്ത്രവും ചെരുപ്പും, പുഴയിൽ നിന്ന് പിടിച്ചതെന്ന് കരുതുന്ന മീനിനെയും കണ്ടെത്തുകയായിരുന്നു.തുടർന്നാണ് പുഴയിൽ തിരച്ചിൽ തുടങ്ങിയത്.രണ്ട് വാഹനത്തിൽ ഫയർഫോഴ്സും സ്ഥലത്ത് എത്തി. സ്കൂബ ഡൈവേഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിരച്ചിൽ നാളെ രാവിലെ പുനരാരംഭിക്കും



