
തിരുവമ്പാടി:കൃഷ്ണഗിരി ശ്രീ കൃഷ്ണ ക്ഷേത്രം തുമ്പക്കോട്ആണ്ടുതോറും നടത്തവരാറുള്ള വിഷുക്കണി ക്ഷേത്ര അങ്കണത്തിൽ ഒരുക്കുവാൻ തീരുമാനിച്ചിരിക്കുന്നു.കുടുംബ ഐശ്വര്യത്തിനും, സമൂഹനന്മയ്ക്കും പ്രഭപരത്തുന്ന വിഷു പുലരിയിൽ 2023 ഏപ്രിൽ 15 ശനിയാഴ്ച്ച (മേടം 1) കൃഷ്ണഗിരി ശ്രീകൃഷ്ണക്ഷേത്രത്തിൽ വിഷുക്കണി വിശേഷാൽ പൂജകളോടെ ഒരുക്കുകയാണ്.
പുലർച്ചെ 4 മണിക്ക് ക്ഷേത അങ്കണത്തിൽ സജ്ജീകരിച്ച വിഷുക്കണി ദർശനം നടത്തുവാനും ക്ഷേത്രമേൽശാന്തി നൽകുന്ന വിഷു കൈനീട്ടം ഏറ്റുവാങ്ങുവാനും വിഷു സദ്യയിലേക്കും എല്ലാ ഭക്തരേയും ക്ഷേത്രഅങ്കണത്തിലേക്ക് ക്ഷണിക്കുന്നതായി ക്ഷേത്ര കമ്മിറ്റി അറിയിച്ചു



