
കൂടരഞ്ഞി : ഇന്ന് ഉച്ചയ്ക്ക് പെയ്ത മഴയിൽ റോഡരികിലെ മരം റോഡിന് കുറുകെ ഇലക്ട്രിക് ലൈനിലേക്ക് വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മുക്കം– കൂടരഞ്ഞി റൂട്ടിലെ താഴെ കൂടരഞ്ഞിയിലിണ് സംഭവം.കനത്ത മഴയും കാറ്റും ആയിരുന്നു പ്രദേശത്ത്.
മുക്കത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനയും കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂറോളം പണിപ്പെട്ടാണ് മരം മുറിച്ചു മാറ്റിയത്. പിന്നീട് ഇതേ റൂട്ടിലെ പട്ടോത്ത് ഇലക്ട്രിക് ലൈനിന് കുറുകെ വീണ കവുങ്ങും മുക്കം കടവ് പാലത്തിന് സമീപം റോഡിലേക്ക് മറിഞ്ഞു വീണ മുളക്കൂട്ടവും മുറിച്ചു നീക്കിയാണ് അഗ്നിരക്ഷാസേന മടങ്ങിയത്. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ പി. അബ്ദുൽ ഷുക്കൂർ, സേനാംഗങ്ങളായ ഒ.അബ്ദുൽ ജലീൽ, ആർ. മിഥുൻ, കെ. പി. അജീഷ്, സനീഷ് പി. ചെറിയാൻ, എം. സുജിത്ത്, ചാക്കോ ജോസഫ്, പി. ആർ. മിഥുൻ എന്നിവരാണ് അഗ്നിരക്ഷാ സംഘത്തിൽ ഉണ്ടായിരുന്നത്


