LOCAL NEWSNewsPUTHUPPADY

കെ എസ് ആർ ടി സി ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

പുതുപ്പാടി: വെസ്റ്റ് പുതുപ്പാടിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരൻ കെ എസ് ആർ ടി സി ബസ്സിടിച്ച് മരിച്ചു.
കൈതപ്പൊയിൽ കളപ്പുരക്കൽ ജോയ് (മാർക്കോസ്-65) ആണ് മരിച്ചത്. ലോട്ടറി വിൽപ്പനക്കാരനാണ്.
കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോകുന്ന ബസ്സാണ് ഇടിച്ചത്.
ഇന്ന് (25-06-2024-ചൊവ്വ) രാവിലെ 06:00-മണിയോടെ ആയിരുന്നു അപകടം.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com