
ഓമശ്ശേരി:കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയിൽ ഓമശ്ശേരി മുടൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം.അല്പം മുമ്പാണ് താമരശ്ശേരിയിൽ നിന്നും മുക്കം ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സും ഓമശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തു പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പേരാമ്പ്ര കടിയങ്ങാട് സ്വദേശി പാറമ്മൽ അഫ്സലിന് സാരമായി പരുക്കേറ്റു ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ സാധിച്ചത്.കാർ ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം വിട്ടു ബസിൽ ഇടിക്കുകയായിരുന്നാണ് അറിയാൻ സാധിച്ചത്



