
മുക്കം: ഗവ: എൽ.പി സ്കൂൾ താഴക്കോട് വിവിധ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ ചാച്ചാജിയെ കുറിച്ച്കുട്ടികൾ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി . നെഹ്റു ഗാനാലാപനം, ശിശുദിനറാലി, തൊപ്പി നിർമ്മാണം, പ്ലക്കാർഡ് പോസ്റ്റർ നിർമ്മാണം, പായസവിതരണം എന്നിവ നടന്നു.
എബിസി മോണ്ടിസോറി സ്കൂളിലെ അധ്യാപക വിദ്യാർത്ഥികൾ മുഴുവൻ കുട്ടികൾക്കുമായി സമ്മാനങ്ങളും വിതരണം ചെയ്തു.
രാവിലെ നടന്ന ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ എ വി സുധാകരൻ മാസ്റ്റർ പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിനു മുന്നിൽ ഇരുവഞ്ഞിപ്പുഴയോരത്ത് കണിക്കൊന്ന മരം നട്ടു.
മീന,സലോമി,അമീന, മുന,സുമ, ദാലിയ നിസ്റിൻ എന്നിവർ നേതൃത്വം നൽകി.



