
മുക്കം:പൈതൃകവിദ്യാലയ പദവിയുള്ള മുക്കം താഴക്കോട് ഗവൺമെന്റ് എൽ.പി സ്കൂളിലെ പി.ടി.എ ജനറൽ ബോഡിയും രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ബോധവത്കരണ ക്ലാസ്സും സംഘാടനത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.സംസ്ഥാന തലത്തിലും ദേശീയതലത്തിലും മികച്ച അധ്യാപകനുള്ള പുരസ്കാരം നേടിയ നടനും പാവനാടക വിദഗ്ധനുമായ പ്രശാന്ത് കൊടിയത്തൂർ ക്ലാസ് നയിച്ചു.കഥപറഞ്ഞും പാവനാടകത്തിലൂടെയും സംസാരിക്കുന്ന പാവയെക്കൊണ്ട് പറയിപ്പിക്കുന്ന രീതിയിലുമാണ് ആശയങ്ങൾ കുട്ടികളിലും മുതിർന്നവരിലും എത്തിച്ചത് എന്നത് ഏറെ പ്രശംസ പിടിച്ചുപറ്റി. പി ടി എ പ്രസിഡന്റ് ഒ ഉബൈദുള്ള അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി കെ ജയതി സ്വാഗതം പറഞ്ഞു. എ.വി സുധാകരൻ മാസ്റ്റർ, കെ രാമചന്ദ്രൻ മാസ്റ്റർ ,ബി ആർ സി ട്രൈനർ അബ്ദുൽ നാസിർ എന്നിവർ സംസാരിച്ചു.മീന ജോസഫ് നന്ദി രേഖപ്പെടുത്തി.LSS പരീക്ഷയിൽ മുക്കം ഉപജില്ലയിൽ ഉയർന്ന രണ്ടാമത്തെ സ്കോർ നേടിയ പി.കെ റജഖദീജയെയും വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികളേയും ആദരിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവുംദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുണ്ടാക്കിയ പതിപ്പ് പ്രകാശനവും നടന്നു. സലോമി പി.പി, അമീന കെ.ടി, മുന ആർ.കെ,ഷബ്ന എം എ, സുമ റിനൂപ്, ബിജു എ.വി, ആയിഷ എന്നിവർ നേതൃത്വം നൽകി.



