LOCAL NEWS

മദ്രസ സാഹിത്യ സമാജം ഉദ് ഘാടനം ചെയ്തു

കല്ലുരുട്ടി : കൗൺസിൽ ഫോർ ഇസ്ലാമിക് സ്റ്റഡീസ് ആൻ്റ് റിസർച്ചിൻ്റെ കീഴിൽ കല്ലുരുട്ടിയിൽ പ്രവർത്തിക്കുന്ന സലഫി മദ്രസ സാഹിത്യ സമാജം മദ്രസയിലെ പൂർവ്വ വിദ്യാർത്ഥിയും ഗായകനുമായ ഷമീർ തറോൽ ഉദ്ഘാടനം ചെയ്തു. മദ്രസ അദ്ധ്യാപകൻ ഐ പി ഉമർ അധ്യക്ഷത വഹിച്ചു. സദർ മുദരിസ് സുബൈർ പി എ സ്വാഗതവും സ്റ്റുഡന്റസ് യൂണിയൻ കൺവീനർ നസ് വ നസ്രിൻ നന്ദിയും പറഞ്ഞു. സ്റ്റുഡൻ്റ് സ്കൗൺസിൽ ഭാരവാഹികളായി നഷ്ബ നൂർ (ചെയർപേഴ്സൺ ), അദിൻ റഹ്മാൻ (വൈസ് ചെയർമാൻ ),ലിഫ ടി എ (മാഗസിൻ എഡിറ്റർ), ഫദ്ലാൻ (സ്പോട്സ് ക്യാപ്റ്റൻ) നസ് വ നസ്രിൻ (സാഹിത്യ സമാജം കൺവീനർ ) ലിബ ഫായിസ (ജോയിൻ കൺവീനർ )അബാൻ സലീം (ലൈബ്രറിയൻ) എന്നിവരെ തെരഞ്ഞെടുത്തു.തുടർന്ന് വിദ്യാർഥികൾ വൈവിധ്യമാർന്ന കലാ പരിപാടികളും അവതരിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com