KODIYATHOORLOCAL NEWS

മലബാർ റിവർ ഫെസ്റ്റിവൽ:മണ്ണും ചളിയും അറിഞ്ഞാസ്വദിക്കാൻ കൊടിയത്തൂർ ആന്യം വയലിൽ ചളിക്കളി

കൊടിയത്തൂർ:മണ്ണും ചളിയും അറപ്പും അസ്പ്രശ്യതയും ഉള്ളതല്ലെന്നും, അനുഭവിക്കാനും ആസ്വദിക്കുവാനും ഉള്ളതാണെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആന്യം റെസിഡൻസ് അസോസിയേഷന്റെയും അഡ്വഞ്ചർ ക്ലബ് ചെറുവടിയുടെയും സഹകരണത്തോടെ കൊടിയത്തൂർ ആന്യം വയലിൽ വച്ച് മഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. മണ്ണിനോട് അറച്ചുനിൽക്കുന്നവരെ ചളിയിൽ അർമാദിക്കുന്നവരായി മാറ്റുവാനും മലനാടിന്റെ കാര്‍ഷിക പഴമയുടെ മഹത്വം പുതുതലമുറക്കും നാടുകാണാനെത്തുന്ന വിനോദ സഞ്ചാരികൾക്കും വിശദീകരിച്ച് നൽകുവാനും ലക്ഷ്യമിട്ടാണ് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ഈ ചളിയുത്സവം സംഘടിപ്പിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു വൈസ് പ്രസിഡണ്ട് ഫസൽ എന്നിവർ പ്രസ്താവിച്ചു. പഴമയുടെ വിനോദങ്ങളായ വയലിലെ മീൻപിടുത്തം, ചളിയിലെ ഓട്ടമത്സരം, ചളിയിലെ വടംവലി, കഴകയറ്റം തുടങ്ങിയവയോടൊപ്പം പുതുതലമുറയുടെ ഹരമായ വണ്ടിപൂട്ട് ഉത്സവവും ജൂലൈ 21 ഞായറാഴ്ച നടക്കുന്ന മഡ് ഫെസ്റ്റിവലിന്റെ ഭാഗമാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com