ENTERTAINMENT

സിദ്ധീഖ് എഴുതുന്നു.. എന്റെ ഭ്രാന്തൻ ചിന്തകൾ..

Meaning of knowledge is not knowledge, its an action”..ഈ മഹത് മൊഴി എന്റേതല്ല, “പ്ലേറ്റോ” യുടേതാണെന്ന്‌ തോന്നുന്നു..”അറിവ്” എന്നാൽ, കളവ് പറയരുത് എന്നത് ഒരു അറിവാണ്..മറ്റുള്ളവരെ ദ്രോഹിക്കരുത് എന്നതും അറിവ് ആണ്..നമ്മളെ നാശത്തിലേക്കു നയിക്കുന്ന ചില ദുശീലങ്ങളെ ഒഴിവാക്കേണ്ടതുണ്ടെന്നതും, ഈ ആധുനിക കാലഘട്ടത്തിൽ അക്കാദമിക്കലായി നമ്മൾ നേടിയ വിദ്യാഭ്യാസം വെച്ച് നമ്മളേയും, നമ്മുടെ കുടുംബത്തേയും, നമ്മുടെ നാടിനേയും, പുരോഗതിയിലേക്ക്, സമ്പൽ സമൃതിയിലേക്ക് നയിക്കാൻ നാം ഏത് മേഖലയിലാണോ പാവീണ്യം നേടിയത് ആ മേഖലയിലേക്ക് എത്തിപ്പെടാൻ തീവ്രശ്രമം നടത്തേണ്ടതുണ്ട് എന്നതും അറിവുതന്നെയാണ്..സഹജീവി സ്നേഹം വളർത്തി സന്തോഷത്തോടെ ജീവിക്കാൻ എല്ലാവരേയും, എല്ലാത്തിനേയും സ്നേഹിച്ചാൽ മതി എന്നുള്ളതും അറിവാണ്..

പക്ഷ ആ “അറിവ്”ന്റെ ഒക്കെ അർത്ഥം പൂർണമാവണമെങ്കിൽ കളവ് പറയാതിരിക്കുകയും, ദ്രോഹിക്കാ തിരിക്കുകയും, പ്രവീണ്യം നേടിയ മേഖലയിലേക്ക് എത്തിപെടാനുള്ള ശ്രമം നടത്തുകയും വേണം. പിന്നെ സ്നേഹിക്കുകയും.. കരന്റ് കമ്പിയിൽ പിടിച്ചാൽ കരണ്ട് പിടിക്കുമെന്ന് നമുക്കറിയാം. ആ അറിവ് പൂർണ്ണമാകണമെങ്കിൽ അതിൽ പിടിക്കാതിരിക്കണം..നമ്മൾ നേടിയ നാനാ വിധത്തിലുള്ള അറിവുകൾ പ്രയോഗിഗവൽക്കരിക്കുക കൂടി ചെയ്യുമ്പോളാണ് നാം”അറിവ്”ഉള്ളവരാകുന്നത്.. Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com