KERALA NEWS

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം; ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം ഉണ്ടെങ്കിലും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വടക്കൻ കേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയാണ് നിലവിലെ മഴയ്ക്ക് കാരണം. മഴ കുറഞ്ഞെങ്കിലും ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത തുടരുന്നതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com