LOCAL NEWS

മുക്കത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു

മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ അഭിലാഷ് ജംഗ്‌ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. മേപ്പയ്യൂർ സ്വദേശി കണ്ണമ്പത്ത്കണ്ടി ഷിബിൻ ലാൽ (35) ആണ് മരിച്ചത് രാത്രി 9:30 തോടെയായിരുന്നു അപകടം. ബൈക്കിനെ ലോറി മറികടക്കുമ്പോഴാണ് അപകടം. അപകടം പറ്റിയ ഉടൻ മുക്കം പോലീസും നാട്ടുകാരും ചേർന്ന് ഗുരുതര പരിക്കേറ്റ ഷിബിൻ ലാലിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com