
തിരുവമ്പാടി:കനത്ത മഴയെ തുടർന്നു തിരുവമ്പാടിയിലെ താഴ്ന്ന പ്രദേശങ്ങളിലിലെല്ലാം വെള്ളം കയറി.തിരുവമ്പാടി ടൗൺ, പുന്നക്കൽ തിരുവമ്പാടി റോഡും പുല്ലൂരാംപാറ ആനക്കാംപൊയിൽ തിരുവമ്പാടി കൂടരഞ്ഞി റോഡും വെള്ളം കയറി ഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. തമ്പലമണ്ണ, ഇരുമ്പകം ,മറിയപ്പുറം ഉല്ലാസ് നഗർ കറ്റ്യാട്, ചെപ്പിലുംകോട്,പാതിരമണ്ണ് ഭാഗങ്ങളിലും പുല്ലൂരാംപാറ തുരുത്ത് എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി ആളുകളെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുന്നു.അതേസമയം പഞ്ചായത്തിന് സമീപം പിക്കപ്പ് വാൻ പൂർണ്ണമായും വെള്ളത്തിലാണ്.



