LOCAL NEWSTHIRUVAMBADY

തിരുവമ്പാടി വെള്ളം കയറിയ ചില പ്രദേശങ്ങൾ ഗതാഗതയോഗ്യമായി

തിരുവമ്പാടി : തിരുവമ്പാടിയിൽ വെള്ളം കയറിയ ചില പ്രദേശങ്ങളെല്ലാം വെള്ളം ഇറങ്ങിത്തുടങ്ങി.തിരുവമ്പാടി ഹൈസ്കൂൾ റോഡ്, പുന്നക്കൽ റോഡ്,താഴെ തിരുവമ്പാടി റോഡിൽ ആണ് വെള്ളം ഇറങ്ങി തുടങ്ങിയത്.
ഇതിൽ ഹൈസ്കൂൾ റോഡ് പൂർണമായും ഗതാഗതയോഗ്യമായി.

തിരുവമ്പാടി പ്രദേശങ്ങളിൽ നേരിയ മഴ ഇപ്പോഴുമുണ്ട്.മെഡിക്കൽ ഷോപ്പ് ഉൾപ്പെടെ വിരലിലെണ്ണാവുന്ന വ്യാപാര സ്ഥാപനങ്ങൾ മാത്രമാണ് തിരുവമ്പാടി ടൗണിൽ തുറന്നു പ്രവർത്തിക്കുന്നത്.
അതേസമയം തിരുവമ്പാടി -പുല്ലൂരാംപാറ റോഡ്, തിരുവമ്പാടി ഓമശ്ശേരി റോഡിലെ – ഊർപ്പ് (വലിയ വാഹനങ്ങൾ കടന്നു പോകുന്നു), തോട്ടത്തിൽ- കടവ് പച്ചക്കാട് റോഡ് ഇപ്പോഴും വെള്ളം കയറിയ നിലയിലാണ്.

കാലവർഷ കെടുതിയും വെള്ളപൊക്കവും മൂലം കെടുതി അനുഭവിക്കുന്നവർക്കായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി SHUP സ്കൂൾ, പുല്ലൂരാംപാറ SJUP സ്കൂൾ എന്നിവിടങ്ങളിൽ താത്കാലിക ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും സുരക്ഷാ ഭീക്ഷണി നേരിടുന്നവർ പ്രസ്തുത ക്യാമ്പുകളിലേക്ക് ഉടൻ മാറണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജോൺസൻ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com