
മുക്കം: ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ അക്കാദമിക വർഷത്തെ പ്രവൃത്തി ഉദ്ഘാടനവും ശിൽപശാലയും മുക്കം എം.എ.എം.ഐ.ടി.ഇയിൽ വെച്ച് കവിയും വാഗ്മിയുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. അധ്യാപകർ വിദ്യാർത്ഥികളിലേക്ക് ഇറങ്ങിച്ചെല്ലുകയല്ല കയറിച്ചെല്ലുകയാണ് വേണ്ടത് , അവർ വളരെ ഉയരങ്ങളിൽ നിൽക്കുന്നവരാണെന്നും പരാജയവും വിജയവും കൂടുതൽ സമയം കൊണ്ടു നടക്കരുതെന്നും ഉദ്ഘാടകൻ സൂചിപ്പിച്ചു. എച്ച്.എം. ഫോറം കൺവീനർ വാസു. കെ അധ്യക്ഷത വഹിച്ചു. ഐ. ടി .ഇ പ്രിൻസിപ്പാൾ താഹിറ , എച്ച് എം. പ്രതിനിധി ബാൽരാജ്, വിദ്യാർത്ഥി പ്രതിനിധിയായ ദീപ്ന, മുൻ കോ-ഓർഡിനേറ്ററായ റഷീദ് , സ്റ്റേറ്റ് റിസോഴ്സ് പേഴ്സൻ ഹാഷിദ് കെ. സി എന്നിവർ ആശംസകൾ അറിയിച്ചു.
ഉപജില്ലയിലെ വിദ്യാർത്ഥികൾക്കായി നടത്തിയ രചനമത്സരം കളർവിമാനം വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയ മാഗസിൻ പ്രകാശനം മുൻ കോ-ഓർഡിനേറ്റർ കെ.വി. ജെസിമോൾ നിർവഹിച്ചു. ഉപജില്ല പ്രതിനിധികളായ കെ.ഫസീല , ധന്യ ഫ്രാൻസിസ്, കെ.ബി.പ്രിയ , മോളി വർഗീസ്, ഐശ്വര്യ.വി. ഗോപാൽ, ആത്മജിത സി.കെ, മീന ജോസഫ് , ശ്രിജില എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
മുക്കം ഉപജില്ല വിദ്യാരംഗം കോ- ഓർഡിനേറ്റർ പി. സ്മിന സ്വാഗതം ആശംസിച്ച ചടങ്ങിന് ജില്ലാ പ്രതിനിധി ടി. റിയാസ് നന്ദി അറിയിച്ചു.



