KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

വട്ടച്ചിറ ഉന്നതിയിൽ  പോഷകാഹാര പ്രദര്‍ശനവും  വളർച്ച  നിരീക്ഷണ ക്യാമ്പും സംഘടിപ്പിച്ചു.

കോടഞ്ചേരി: രാഷ്ട്രീയ പോഷൺ  മാ 2026 ന്റെ  ഭാഗമായി കോഴിക്കോട്
ജില്ലാതല ഐ.സി.ഡി.എസ് സെൽ  കോടഞ്ചേരി വട്ടച്ചിറ ഉന്നതിയിൽ സംഘടിപ്പിച്ച  പോഷകാഹാര പ്രദര്‍ശനവും  വളർച്ച  നിരീക്ഷണ ക്യാമ്പും കോഴിക്കോട്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്‌ഘാടനം ചെയ്തു .

കോടഞ്ചേരി  ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് അന്നകുട്ടി ദേവസ്യ അധ്യക്ഷത വഹിച്ച ചടങ്ങിന് കോഴിക്കോട്  ജില്ലാതല ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ  അനിത  പി.പി സ്വാഗതം പറഞ്ഞു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
അലക്സ് തോമസ് ചെമ്പകശ്ശേരി, സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻമാരായ വിൻസെന്റ് വടക്കെ മുറി,മിനി സണ്ണി, വാർഡ് മെമ്പർമാരായ ബാബു പട്ടരാട്ട്,നാൻസി കാലായിൽ, സജിനി രാമൻ കുട്ടി,ഐ.സി.ഡി.എസ് കൊടുവള്ളി അഡീഷണൽ  സി.ഡി.പി.ഓ തസ്ലീന എൻ. പി, കോടഞ്ചേരി ഗവ: ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ  ഡോ.ജാരിയ, ഊരു മൂപ്പൻ  അയ്യപ്പൻ  തുടങ്ങിയവർ സംസാരിച്ചു. 

ഉന്നതി നിവാസികൾ ഒരുക്കിയ തനത് ഗോത്ര ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. കോടഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ജീവനക്കാർ  ഉന്നതി നിവാസികളുടെ ആരോഗ്യ പരിശോധന നടത്തി. പരിപാടിക്ക് കോഴിക്കോട്  ജില്ലാതല ഐ.സി.ഡി.എസ് സെൽ  ജീവനക്കാർ,കൊടുവള്ളി അഡീഷണൽ ഐ.സി.ഡി.എസിലെ സൂപ്പർവൈസർമാർ,അങ്കണവാടി പ്രവർത്തകർ നേതൃത്വം നല്‍കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com