
തിരുവമ്പാടി:ജനചേതന കലാ സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാടക സർഗോത്സവത്തിന്റെ പ്രചരണാർത്ഥം നാടകവര സംഘടിപ്പിച്ചു.
ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയിൽ ചിത്രകാരന്മാരായ സിഗ്നി ദേവരാജൻ , കെ ആർ ബാബു, ഷാഹിന, എം എസ് അജിത്ത് , അശോകൻ ഇ, പൗലോസ് തൂലിക മുതലായവർ ചിത്രങ്ങൾ വരച്ചു. പശ്ചാത്തലത്തിൽ ജനചേതനയുടെ ഗായകരുടെ നാടക ഗാനാലാപനവും ഉണ്ടായിരുന്നു.
സ്വാഗത സംഘം ചെയർമാൻ ജോളി ജോസഫ് പരിപാട ഉദ്ഘാടനം ചെയ്തു. കൺവീനർ ഡോ. ജെയിംസ് പോൾ സ്വാഗതം പറഞ്ഞു. കെ. ആർ പ്രേമരാജൻ, കെ കെ ദിവാകരൻ, പി.ടി. അഗസ്റ്റിൻ, കെ ഡി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി



