KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഒപ്പമുണ്ട് ഞങ്ങൾ – ഓണക്കിറ്റുകൾ നൽകി.

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘നൽകാം നല്ലോണം’ പദ്ധതിയുടെ ഭാഗമായി ദത്തുഗ്രാമത്തിലെ ഭിന്നശേഷി കൂട്ടുകാരുടെ ഭവനങ്ങൾ സന്ദർശിച്ച് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഓണത്തിന് മുന്നോടിയായി നടത്തിയ സന്ദർശനത്തിൽ കുടുംബാംഗങ്ങളോടൊപ്പം സന്തോഷം പങ്കുവെച്ച് ഓണാശംസകൾ നേർന്നു.

സ്കൂൾ പി.ടി.എ പ്രസിഡന്റ് റൂബി മാർക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു ജോർജ്, റെജി തമ്പി എന്നിവർ ചേർന്ന് ഓണക്കിറ്റുകൾ വിദ്യാർത്ഥികൾക്കും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ **ബിൻസി കെ.ജെ.**ക്കും കൈമാറി. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിവിച്ചൻ മാത്യു, ഐഡ സണ്ണി എന്നിവർ ചടങ്ങിൽ സന്നിഹിതനായിരുന്നു.

എൻ.എസ്.എസ് വോളന്റിയർമാർ ‘സ്നേഹസ്പർശം’ പദ്ധതിയുടെ ഭാഗമായി സമാഹരിച്ച ഭക്ഷ്യവസ്തുക്കളാണ് ഓണക്കിറ്റുകളായി കൈമാറിയത്. ഭിന്നശേഷി കൂട്ടുകാരുടെ വീടുകളിലെത്തിയ വോളന്റിയർമാർ കുടുംബാംഗങ്ങളുമായി സൗഹൃദം പങ്കുവെക്കുകയും ഓണത്തിന്റെ സ്നേഹവും സന്തോഷവും കൈമാറുകയും ചെയ്തു.

സന്ദർശനത്തിലൂടെ ഭിന്നശേഷി കൂട്ടുകാരെ ചേർത്തുപിടിച്ച് ജീവിതത്തിൽ കരുത്തോടെ മുന്നേറുന്ന അമ്മമാരാണ് യഥാർത്ഥ പോരാളികൾ എന്ന തിരിച്ചറിവ് വോളന്റിയർമാരിൽ ശക്തമായി വളർത്തിയെടുക്കാനും സാധിച്ചു.

വാർഡ് മെമ്പർ റെജി തമ്പി, എൻ.എസ്.എസ് വോളന്റിയർമാരായ ആൽവി സാജി, പ്രണവ് ദീപു, ആൽബർട്ട്, ടെസ്റ്റ നെൽസൺ, അനീറ്റ, പ്രോഗ്രാം ഓഫീസർ ബിൻസി കെ.ജെ., സ്പെഷ്യൽ എജുക്കേറ്റർ സരിത ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com