LOCAL NEWS

ദേശീയ വ്യാപാരി ദിനാചരണവും ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പും നടത്തി

തിരുവമ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ ദേശീയ വ്യാപാരിദിനാചരണവും ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പും നടത്തി. വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ യൂണിറ്റ് രക്ഷാധികാരി കെ.എം. ബേബി നാഷണൽ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡണ്ട് ജിജി. കെ. തോമസ്, അബ്രാഹം ജോൺ, ഗഫൂർ സിംഗാർ, സണ്ണി കെ.ജെ.ടി, ഫൈസൽ, റഷീദ് എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ ജീവതാളം പദ്ധതിയുടെ ഭാഗമായി ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പും കാഴ്ച പരിശോധനയും നടത്തി. മെഡിക്കൽ ക്യാമ്പിന് ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ബി. ശ്രീജിത്ത്, മുഹമ്മദ് മുസ്തഫഖാൻ,ജെ പി എച്ച് എൻ ലിഷ ഗോപി, എം എൻ എസ് പി അഞ്ജന, ആശാ പ്രവർത്തകരായ ഷീബ, പുഷ്പവല്ലി വന്നിതാ വിംഗ് ഭാരവാഹികളായ മീനു ആൽബിൻ, മിനി രാജ്, മറിയാമ്മ ബാബു, ഗീതാ സുനിൽ, വിജയമ്മ വിജയൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com