LOCAL NEWS

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പുല്ലൂരാംപാറ,:രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പുല്ലൂരാംപാറ,പള്ളിപ്പടിയിൽ പുലരി ക്ലബ്ബ് പ്രസിഡണ്ട് ദീപു കൊക്കാപ്പള്ളിയിൽ ദേശീയ പതാക ഉയർത്തി പുലരി ക്ലബ്ബ് പ്രവർത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ആയിരുന്നു പതാക ഉയർത്തൽ ചടങ്ങ്..വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ചു..തുടർന്ന് മധുര പലഹാര വിതരണവും നടത്തി..

കൂടരഞ്ഞി : ശ്രേയസ് മഴവിൽ സംഘത്തിന്റെ നേതൃത്വത്തിൽ
ഭാരതത്തിന്റെ 78-ാംസ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.സെക്രട്ടറി സജി പുളിക്കണ്ടത്തിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രേയസ് മഴവിൽ സംഘം പ്രസിഡണ്ട് റോയി ആക്കേൽ പതാക ഉയർത്തി .
ബർണാഡ് എരിഞ്ചേലിൽ പ്രതിജ്ഞാവാചകംചൊല്ലിക്കൊടുത്തു.ഗ്രാമപഞ്ചായത്ത് മെമ്പർ ജെറീന റോയ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.ശ്രേയസ്
കോഡിനേറ്റർ ജോസ് കുറൂർ സന്നിഹിതനായിരുന്നു.
ജോൺസൺ എടപ്പാട്ട് മധുര പലഹാരം വിതരണം ചെയ്തു.മഴവിൽ ശ്രേയസ് അംഗങ്ങളായ ബാബു ചൊവ്വാറ്റു കുന്നേൽ, ജോബി ആലക്കത്തടം, ബിനോയ് മുണ്ടക്കൽ, റെജി, നൈസി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com