News

രാഷ്ട്രീയലക്ഷ്യം വച്ച് ഏകപക്ഷീയമായിഎൽ ഡി എഫ് നടത്തുന്ന വാർഡ് വിഭജനം അനുവദിക്കില്ല വിഎസ് ജോയ്

തിരുവമ്പാടി:
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) തുരുവമ്പാടി മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടിവ് 24-8-2024 ന് തിരുവമ്പാടി പ്രിയദർശനി ഓഡിറ്റോറിയത്തിൽ ചേർന്നു.
ക്യാമ്പ് എക്സിക്യൂട്ടീവ് കെ എസ് യു മുൻ സംസ്ഥാന പ്രസിഡണ്ടും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി എസ് ജോയി ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മനോജ് സെബാസ്റ്റ്യൻ വാഴേ പറമ്പിലിൻ്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പിൽ കെ പി സി സി മെമ്പർ പിസി ഹബീബ് തമ്പി, ഡിസിസി ജനറൽസെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, നിജേഷ് അരവിന്ദ്, സി ജെ ആൻ്റെണി , കർഷക കോൺഗ്രസ് ,
സംസ്ഥാന ജനറൽ സെക്രട്ടിറി ബോസ് ജോക്കബ്, സണ്ണി കാപ്പാട്ട്മല, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, ലിസി മാളിയേക്കൽ, പി എ സുരേഷ് ബാബു, തുടങ്ങിയവർ പ്രസംഗിച്ചു.

വയനാട്,വിലങ്ങാട് ഉരുൾപൊട്ടലിൽ മരണമടഞ്ഞവരെ അനുസ്മരിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ രാജു അമ്പലത്തിങ്കൽ ക്യാമ്പിൽ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

2025 ൽ നടക്കുന്ന തദ്ധേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സജ്ജമാക്കുകയാണ് ക്യാമ്പ് എക്സിക്യൂട്ടീവിൻ്റെ ലക്ഷ്യം. ഇതിലേക്ക് ആവശ്യമായ പ്രവർത്തന
മാർഗരേഖ
ഡി സി സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്
അവതരിപ്പിച്ചു.
പ്രതി നിധികൾ മാർഗരേഖയിൽ മേൽ ചർച്ചനടത്തി. തുടർന്ന് ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ചർച്ച ക്രോഡീകരിച്ച് മറുപടി പറഞ്ഞു.

കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ ശ്വാസംമുട്ടിക്കുന്ന സമീപനമാണ് കേരളത്തിലെ ഇടതു സർക്കാർ സ്വീകരിക്കുന്നത്.പദ്ധതി വിഹിതമായി പഞ്ചായത്തുകൾക്ക് നൽകേണ്ട സംഖ്യ വെട്ടികുറയ്ക്കുകയും ,ഫണ്ടുകൾ വക മാറ്റുകയും,മെയിൻറനൻസ്ഗ്രാൻഡുകൾ അനുവദിക്കാതെയും, പഞ്ചാത്തുകളെ സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കാത്തതിൻ്റെ ഫലമായി നാട്ടിൽ പുറങ്ങളിലെ ഗ്രാമീണ റോഡുകൾ മുഴുവൻ ഗതാഗതയോഗ്യമല്ലാത്ത രീതിയിലാണ്. കേരളത്തിലുടെനീളം അതുപോലെ തന്നെരാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ട് വാർഡ് പുനർനിർണയം
ഏകപക്ഷീയമായി നടപ്പാക്കാൻ
എൽ ഡി എഫ് നടത്തുന്നത്.ഇത്തരത്തിലുള്ള തെറ്റായ നടപടിയിൽ നിന്നും സംസ്ഥാന സർക്കാർ പിൻതിരിയണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com