LOCAL NEWS

അധ്യാപക ദിനം: കീലത്ത് മുഹമ്മദ് മാസ്റ്ററെ ആദരിച്ചു.

തിരുവമ്പാടി: സിക്യു പ്രീ സ്കൂൾ നെറ്റ്‌വർക്ക്. അധ്യാപക ദിനാചരണങ്ങളുടെ ഭാഗമായി ഗൈഡൻസ് സിക്യു പ്രീ സ്കൂൾ തിരുവമ്പാടി സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ മുതിർന്ന അധ്യാപകൻ കീലത്ത് മുഹമ്മദ്‌ മാസ്റ്റർ മുഖ്യാതിഥിയായി. വർഷങ്ങളോളം തിരുവമ്പാടി പ്രദേശത്ത് അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം നിരവധി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപികമാരുടെയും അധ്യാപകൻ കൂടിയാണ്. വിദ്യാർഥികാലം എങ്ങനെ ഫലപ്രദമാക്കാം എന്നും അവരുടെ ദൗത്യം എന്താണെന്നും രസകരമായി അദ്ദേഹം അവതരിപ്പിച്ചു. മർക്കസുദ്ദഅവാ സെക്രട്ടറി പി.വി നാസർ സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി ക്യു പ്രീ സ്കൂൾ നെറ്റ്‌വർക്ക് പി.ആർ.ഒ അനീസ് കടമത്ത് ഉദ്ഘാടനകർമ്മവും സീ.ക്യു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹാരിസ് സഖാഫി ആമുഖഭാഷണവും നടത്തി. ചടങ്ങിൽ കീലത്ത് മുഹമ്മദ് മാസ്റ്ററെ ആദരിക്കുകയും വിദ്യാർത്ഥികൾ സ്നേഹോപഹാരം കൈമാറുകയും നിസാർ ഒളകര, ഷമീർ മുറമ്പാത്തി തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com