
പുതുപ്പാടി: നാലാം വളവ്-മുപ്പതേക്ര-അടിവാരം റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 22 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. നാലാം വളവില്‍നിന്ന് അടിവാരം ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ പൊട്ടിക്കൈ ട്രാന്‍സ്ഫോര്‍മര്‍ മുക്കില്‍നിന്ന് സൊസൈറ്റി റോഡ് വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.



