LOCAL NEWSUncategorized

നിയമസഭാ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് മെഷീനുകളുടെ വിതരണം പൂര്‍ത്തിയായി

കോഴിക്കോട് :നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് മെഷീനുകളുടെ വിതരണം പൂര്‍ത്തിയായി. ചാത്തമംഗലം വെയര്‍ ഹൗസില്‍ സൂക്ഷിച്ച വി വി പാറ്റ്, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തുടങ്ങിയവയാണ് മണ്ഡലങ്ങളില്‍ സജ്ജീകരിച്ച വെയര്‍ഹൗസുകളിലേക്ക് മാറ്റിയത്.

ജില്ലയിലെ 13 നിയോജകമണ്ഡലങ്ങള്‍ക്കും വേണ്ടി വെയര്‍ഹൗസില്‍ പ്രത്യേകം തയാറാക്കിയ സ്റ്റാളുകളില്‍ ചുമതലയുള്ള ജീവനക്കാര്‍ അതത് നിയോജക മണ്ഡലങ്ങള്‍ക്ക് ലഭിക്കുന്ന മെഷീനുകളുടെ എണ്ണവും നമ്പറും ഉറപ്പുവരുത്തി കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയ ശേഷമാണ് മെഷീനുകള്‍ മണ്ഡലങ്ങളിലേക്ക് മാറ്റിയത്. പോലീസ് സുരക്ഷയില്‍ ജി.പി.എസ് ഘടിപ്പിച്ച പ്രത്യേക വാഹനങ്ങളിലാണ് വോട്ടിങ് മെഷീനുകള്‍ വിവിധ കേന്ദ്രങ്ങളിലെത്തിച്ചത്.

*നിയോജക മണ്ഡലം, പോളിങ് സ്‌റ്റേഷന്‍, ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, വിവി പാറ്റ് ക്രമത്തില്‍:

വടകര: 186 പോളിങ് സ്റ്റേഷനുകള്‍, 213 ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 230 വിവി പാറ്റ് മെഷീനുകള്‍.
കുറ്റ്യാടി: 222 പോളിങ് സ്റ്റേഷനുകള്‍, 255 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 275 വിവി പാറ്റ്.
നാദാപുരം: 254 പോളിങ് സ്റ്റേഷനുകള്‍, 292 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 314 വിവി പാറ്റ്.
കൊയിലാണ്ടി: 231 പോളിങ് സ്റ്റേഷനുകള്‍, 265 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 286 വിവി പാറ്റ്.
പേരാമ്പ്ര: 232 പോളിങ് സ്റ്റേഷനുകള്‍, 266 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 287 വിവി പാറ്റ്.
ബാലുശ്ശേരി: 256 പോളിങ് സ്റ്റേഷനുകള്‍: 294 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 317 വിവി പാറ്റ്.
എലത്തൂര്‍: 209 പോളിങ് സ്റ്റേഷനുകള്‍, 240 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 259 വിവി പാറ്റ്.
കോഴിക്കോട് നോര്‍ത്ത്: 186 പോളിങ് സ്റ്റേഷനുകള്‍, 213 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും 230 വിവി പാറ്റ്. കോഴിക്കോട് സൗത്ത്: 168 പോളിങ് സ്റ്റേഷനുകള്‍, 193 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 208 വിവിപാറ്റ്.
ബേപ്പൂര്‍: 215 പോളിങ് സ്റ്റേഷനുകള്‍, 247 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 266 വിവി പാറ്റ്.
കുന്ദമംഗലം: 255 പോളിങ് സ്റ്റേഷനുകള്‍, 293 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 316 വിവി പാറ്റ്.
കൊടുവള്ളി: 214 പോളിങ് സ്റ്റേഷനുകള്‍, 246 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 265 വിവി പാറ്റ്.
തിരുവമ്പാടി: 209 പോളിങ് സ്റ്റേഷനുകള്‍, 240 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 259 വിവി പാറ്റ്.



*ഇ.വി.എം കമീഷനിങ് ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍; വിതരണം എട്ടിന്

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ (ഇ.വി.എം) കമീഷനിങ് പ്രക്രിയ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. ഇ.വി.എം കമീഷനിങ് സുഗമമായി നടത്തുന്നതിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേംബറില്‍ ചേര്‍ന്ന റിട്ടേണിങ് ഓഫീസര്‍മാരുടെയും നോഡല്‍ ഓഫീസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. വോട്ടിങ് മെഷീന്‍ കമീഷനിങ് നടത്താനും അതിന് ശേഷം സൂക്ഷിക്കാനും ഓരോ മണ്ഡലങ്ങള്‍ക്കും പ്രത്യേക കേന്ദ്രങ്ങള്‍ കണ്ടെത്തിയതായി റിട്ടേണിങ് ഓഫീസര്‍മാര്‍ അറിയിച്ചു. കമീഷനിങ്ങിന്റെയും വിതരണത്തിന്റെയും സജ്ജീകരണങ്ങള്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ വിശദീകരിച്ചു.
മെഷീനുകള്‍ സൂക്ഷിക്കുന്ന മുറികള്‍ക്ക് കര്‍ശന സുരക്ഷാ സംവിധാനം ഒരുക്കത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. എല്ലാ സ്‌ട്രോങ് റൂമുകളുടെ പരിസരത്തും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും പോലീസ് സുരക്ഷ ഉറപ്പുവരുത്തുകയും വേണം. സ്‌ട്രോങ് റൂം തുറക്കുമ്പോഴും അടക്കുമ്പോഴും ക്യാമറയില്‍ പകര്‍ത്തണം. പോസ്റ്റല്‍ ബാലറ്റുകളും ഹോം വോട്ടിങ് മെഷീനുകളും സൂക്ഷിക്കാന്‍ പ്രത്യേക സ്‌ട്രോങ് റൂമുകള്‍ സജ്ജീകരിച്ച് അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.
യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ എ മോഹനപ്രിയ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ എസ് സുബിന്‍, വിവിധ നോഡല്‍ ഓഫീസര്‍മാര്‍, റിട്ടേണിങ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, സമയം എന്നിവ സെറ്റ് ചെയ്ത് മെഷീനുകള്‍ പോളിങ്ങിനായി തയാറാക്കി അവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് ഇവിഎം കമീഷനിങ്. ഈ പ്രക്രിയ പൂര്‍ത്തിയാക്കിയ യന്ത്രങ്ങള്‍ വോട്ടെടുപ്പിന്റെ തലേദിവസമാണ് വിതരണം ചെയ്യുക. അതുവരെ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും.

ജില്ലയിലെ കമീഷനിങ്/വിതരണ കേന്ദ്രങ്ങള്‍: വടകര -ഗവ. കോളേജ് മടപ്പള്ളി, നാദാപുരം -മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുറ്റ്യാടി -മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊയിലാണ്ടി -പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പേരാമ്പ്ര -പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബാലുശ്ശേരി -കോക്കല്ലൂര്‍ ജി.എച്ച്.എസ്.എസ്, എലത്തൂര്‍ -വെസ്റ്റ്ഹില്‍ ഗവ. പോളി ടെക്നിക് കോളേജ്, കോഴിക്കോട് നോര്‍ത്ത് -വെള്ളിമാടുകുന്ന്
ജെ.ഡി.ടി ഇസ്‌ലാം എജ്യൂക്കേഷണല്‍ കോംപ്ലക്‌സ്, കോഴിക്കോട് സൗത്ത് -മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ബേപ്പൂര്‍ -മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മെയിന്‍ ബ്ലോക്ക്, കുന്ദമംഗലം -കോഴിക്കോട് ഗവ. ലോ കോളേജ്, കൊടുവള്ളി -കൊടുവള്ളി കെ.എം.ഒ എച്ച്.എസ്.എസ്, തിരുവമ്പാടി -സെന്റ് മേരീസ് സ്‌കൂള്‍, കൂടത്തായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com