
അരീക്കോട്:തെരട്ടമ്മൽ ഉഴുന്നൻ കുഞ്ഞാലാ ഹാജി- ബിയ്യകുട്ടി ഉമ്മ ദമ്പതികളുടെ മകനും മുൻ സംസ്‌ഥാന ഫുട്ബോൾ താരവുമായ യു.മുഹമ്മദ് (73) അന്തരിച്ചു .മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ യു.ഷറഫലിയുടെ സഹോദരനാണ്.ഫുട്ബോളിനെ നെഞ്ചേറ്റിയ കുടുംബത്തിൽ പെട്ട കാരണവരായിരുന്ന അദ്ദേഹം നിരവധി പ്രമുഖ ടീമുകളിൽ കളിച്ച വ്യക്തിയും മുൻകാല സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവ നിറസാന്നിധ്യവുമായിരുന്നു.മുൻ മുഹമ്മദൻസ് ഫുട്ബോൾ താരവും പ്രമുഖ ഫുട്ബോൾ താരവും മുൻ അരീക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റുംഉഴുന്നൻ ഫാമിലി അസോസിയേഷൻ പ്രസിഡൻ്റുമായിരുന്നു. മക്കൾ :ബിജ്ന,ഡോ.ഹാരിസ് മരുമക്കൾ:ഡോ. ജലീൽ MCH കോഴിക്കോട്, നുബില അരീക്കോട്. സഹോദരങ്ങൾയു.ഷറഫലി,റിട്ട : കമൻഡന്റ്, ഷുഹൈബ് (റിട്ട. കായിക അദ്ധ്യാപകൻ ), സമീർ അദ്ധ്യാപകൻ ,അസ്യകുട്ടി , സഹീദ, സുബൈറത്ത്, കദീജ മയ്യിത്ത് തെരട്ടമ്മൽ യു. പി.സ്കൂളിനു സമീപംതറവാട്ടു വീട്ടിൽ. മയ്യിത്ത് നിസ്കാരം ഇന്ന് ഒരുമണിക്ക് തെരട്ടമ്മൽ ജുമാമസ്ജിദിൽ



