
ജെ.സി.ഐ മുക്കം മൈത്രിയും മുക്കം ഇ.എം.എസ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലുംസംയുക്തമായി സംഘടിപ്പിച്ച സൗജന്യ യൂറോളജി ക്യാമ്പ് ഡോ. അശ്വിൻ വി. ദേവ് ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ പ്രസിഡണ്ട് ടി.പി രാജീവ് മാസ്റ്റർ അത്യക്ഷത വഹിച്ച ചടങ്ങിന് . അഡ്മിനിസ്ട്രേറ്റർ സി.രാജൻ സ്വാഗതം പറഞ്ഞു. ജെ.സി ഐ പ്രസിഡണ്ട് റിയാസ് അരിമ്പ്ര, സെക്രട്ടറി അനസ് പാലിയിൽ , പ്രോഗ്രാം ഡയറക്ടർ അനൂപ് എന്നിവർ സംസാരിച്ചു . പ്രശസ്ത യൂറോളജിസ്റ്റ് ഡോ. നദീം മുർതാസ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. ഹോസ്പിറ്റൽ പി.ആർ. ഓ. കാർത്തിക വി ആർ .നന്ദി രേഖപ്പെടുത്തി



