KERALA NEWS

എൽഡിഎഫ്‌ സ്ഥാനാർഥി സത്യൻ മൊകേരി നാമനിർദേശ പത്രിക സമർപ്പിച്ചു

കൽപ്പറ്റ: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വയനാട്ടിലെ എൽഡിഎഫ്‌ സ്ഥാനാർഥി സത്യൻ മൊകേരി വ്യാഴാഴ്‌ച നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ കൽപ്പറ്റ ടൗണിൽനിന്ന്‌ പ്രകടനമായി കലക്ടറേറ്റിലെത്തിയാണ്‌ വരണാധികാരിയായ വയനാട്‌ കലക്ടർ ഡി ആർ മേഘശ്രീക്ക്‌ പത്രിക നൽകിയത്‌.ജനങ്ങൾ നൽകിയ അംഗീകാരം വേണ്ടെന്നുവച്ച കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധിയോടുള്ള പ്രതിഷേധം നിശബ്‌ദം അലയടിച്ചുകൊണ്ടിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ പ്രചാരണം മുന്നോട്ടു പോവുകയാണ്‌. ഇതിനകം നാലു മണ്ഡലങ്ങളിൽ സത്യൻ മൊകേരി വോട്ടർമാരെ കണ്ടുകഴിഞ്ഞു.

കൽപ്പറ്റയിൽ നൂറു കണക്കിന് പ്രവർത്തകരെ അണിനിരത്തിയ ശക്തി പ്രകടനമായിരുന്നു ആദ്യം. സത്യൻ മൊകേരിക്കൊപ്പം ബിനോയ്‌ വിശ്വം, ആനി രാജ അടക്കമുള്ള സംസ്ഥാന ദേശീയ നേതാക്കളും അണി നിരന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com