LOCAL NEWS

ലോക്‌സഭ ഉപതിരഞ്ഞെടുപ്പ്: കൂടിയത് 9319 വോട്ടർമാർ; ഏറ്റവും കൂടുതൽ വോട്ടർമാർ ബത്തേരിയിൽ

വയനാട് ലോക്സഭാ മണ്ഡലത്തിൽ ഏപ്രിലിൽ നടന്ന പൊതു തിരഞ്ഞെടുപ്പിനു ശേഷം വർധിച്ചത് 9319 വോട്ടർമാർ. ഉപതിരഞ്ഞെടുപ്പിൽ 7 നിയോജക മണ്ഡലങ്ങളിൽ നിന്നായി 14,71,742 വോട്ടർമാരുണ്ട്. ഏപ്രിലിലെ പൊതു തിരഞ്ഞെടുപ്പിൽ 14,62,423 വോട്ടർമാർ ആയിരുന്നു. 7 മാസത്തിനു ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ 9319 വോട്ടർമാരുടെ വർധന. വോട്ടർമാർ ഏറ്റവും വർധിച്ചത് വയനാട് ജില്ലയിലെ 3മണ്ഡലങ്ങളിലാണ്.ഏറ്റവും കൂടുതൽ വോട്ടർമാർ ബത്തേരിയിൽ-1854. രണ്ടാമതുള്ള കൽപറ്റയിൽ 1848 ഉം മാനന്തവാടിയിൽ 1547 വോട്ടർമാരുമാണുവർധിച്ചത്.വർധനയിൽ കുറവ് നിലമ്പൂരിൽ ആണ്- 533 പേർ. തിരുവമ്പാടിയിൽ 1525 വോട്ടർമാരും വണ്ടൂരിൽ 1389 വോട്ടർമാരും ഏറനാട് മണ്ഡലത്തിൽ 623 വോട്ടർമാരും എന്നിങ്ങനെയാണ് വർധന.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com