MUKKAMNews

മെലോഡിയ്ക്ക് തിരശ്ശീല: പിടിഎം സ്കൂളും നീലേശ്വരം സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു കലോൽസവ ജേതാക്കൾ

നാലു ദിവസങ്ങളിലായി കൊടിയത്തൂർ പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന മുക്കം ഉപജില്ലാ കലാമേളയ്ക്ക് തിരശ്ശീല വീഴുമ്പോൾ ഹയർസെക്കൻഡറി വിഭാഗം പിടിയും ഹയർ സെക്കൻഡറി സ്കൂളും നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും കലോൽസവ ജേതാക്കളായി.

289 പോയന്റ് നേടി ആതിഥേയരായ പിടിഎം ഹയർ സെക്കൻഡറി സ്കൂളും നീലേശ്വരം ഗവ ഹയർ സെക്കൻഡറി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു.

253 പോയന്റ് നേടിചേന്ദമംഗല്ലൂർ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

195 പോയന്റ് നേടി മുക്കം ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി

ഹൈസ്കൂൾ വിഭാഗത്തിൽ 267 പോയിൻറ് നേടി പിടിഎം
ഹൈസ്കൂൾ കൊടിയത്തൂർ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.

253 പോയന്റ് നേടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ തിരുവമ്പാടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.

247 പോയന്റ് നേടി പുല്ലുരാം പാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ മൂന്നാം സ്ഥാനത്തിനർഹരായി

മെലോഡിയ
യുപി വിഭാഗത്തിൽ 6 ജേതാക്കൾ


80 പോയിന്റുകൾ നേടി തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കൊടിയത്തൂർ ഗവൺമെൻറ് യുപിസ്കൂൾ, വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ, തോട്ടുമുക്കം സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ, മണാശേരി ഗവൺമെൻറ് യുപി സ്കൂൾ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു

78 പോയിന്റുകളുമായി കുമാരനെല്ലൂർ ആസാദ് മെമ്മോറിയൽ യുപി സ്കൂൾ, പന്നിക്കോട് എ യു പി സ്കൂൾ എന്നിവർ രണ്ടാം സ്ഥാനം നേടി.

76 പോയിന്റുകളുമായി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചെറുവാടി, സൗത്ത് കൊടിയത്തൂർ യുപി സ്കൂൾ, ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ പുഷ്പഗിരി എന്നിവർ മൂന്നാം സ്ഥാനം നേടി

സംസ്കൃതോത്സവത്തിൽ
ഹൈസ്കൂൾ വിഭാഗത്തിൽ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ 89 പോയിൻറ് നേടി ഒന്നാം സ്ഥാനത്തിന് അർഹരായി.
86 പോയിന്റുകളോടെ മുക്കം ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാം സ്ഥാനം നേടിയത്.
81 പോയിൻറ് നേടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നീലേശ്വരം മൂന്നാം സ്ഥാനത്തിന് അർഹരായി.

യുപി വിഭാഗത്തിൽ 90 പോയിന്റുകൾ നേടി ഗവൺമെൻറ് യുപി സ്കൂൾ മണാശ്ശേരിയും വിവേകാനന്ദ സ്കൂൾ മുത്താലവും ഒന്നാം സ്ഥാനം പങ്കിട്ടു.

88 പോയിന്റുകൾ നേടി ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ വേനപ്പാറയാണ് രണ്ടാം സ്ഥാനത്ത്.

86 പോയിന്റുകളോടെ തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ മൂന്നാം സ്ഥാനത്ത് എത്തി

അറബി കലോത്സവം
പിടിഎം ഹയർ സെക്കൻഡറി സ്കൂൾ
ഹൈസ്കൂൾ വിഭാഗം ജേതാക്കൾ

അറബി കലോത്സവ വിഭാഗത്തിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ കൊടിയത്തൂർ 95 പോയിന്റുകൾ നേടി ഒന്നാം സ്ഥാനം നിലനിർത്തി.
89 പോയിൻറ്കളോടെ ചേന്നമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും 83 പോയിൻറ് നേടി കൂമ്പാറ ഫാത്തിമബി മെമോറിയൽ ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരഗതമാക്കി.

യുപി വിഭാഗത്തിൽ 65 പോയിന്റുകളോടെ കൂമ്പാറ ഫാത്തിമ ബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപിസ്കൂൾ കൊടിയത്തൂർ ഗവൺമെൻറ് യുപി സ്കൂൾ പന്നിക്കോട് എയുപി സ്കൂൾ ഒന്നാം സ്ഥാനം പങ്കിട്ടു.
രണ്ടാം സ്ഥാനത്ത് 63 പോയിന്റുകളോടെ സൗത്ത് കൊടിയത്തൂർ യുപി സ്കൂൾ ചേതമംഗലൂർ സ്കൂൾ ഓഫ് ഖുർആൻ എന്നിവർ പങ്കാളികളായി. എം കെ എച്ച് എം എം ഒ ഹയർ സെക്കൻഡറി സ്കൂൾ മുക്കം
ജി യു പി എസ് മണാശ്ശേരി യുപിഎസ് താഴെക്കോട് ജി എം യു പി എസ് ചേന്നമംഗലൂർ എന്നിവർ 61 പോയിന്റുകൾ നേടി മൂന്നാം സ്ഥാനം പങ്കിട്ടു.

എൽ പി വിഭാഗത്തിൽ 45 പോയിൻറ് നേടി ഗവൺമെൻറ് എൽ പി സ്കൂൾ കഴുത്തൂട്ടി പുറായി
45 പോയിന്റുകൾ നേടി ഒന്നാം സ്ഥാനം കരഗതമാക്കി
ഗവൺമെൻറ് മാപ്പിള യുപി സ്കൂൾ കൊടിയത്തൂർ ഗവൺമെൻറ് മാപ്പിള യുപി സ്കൂൾ ചേന്നമംഗല്ലൂർ ഗവൺമെൻറ് യുപി സ്കൂൾ തോട്ടുമുക്കം
ഗവൺമെൻറ് എൽ പി സ്കൂൾ കുമാരനല്ലൂർ എന്നീ സ്കൂളുകൾ 43 പോയിൻറ് നേടി രണ്ടാം സ്ഥാനം പങ്കിട്ടു.

ഗവർമെൻറ് ഹയർസെക്കൻഡറി സ്കൂൾ ചെറുവാടി
ഗവൺമെൻറ് യുപി സ്കൂൾ മണാശ്ശേരി ഗവൺമെൻറ് എൽ പി സ്കൂൾ പൂളപ്പൊയിൽ എം എം ഒ എൽ പി സ്കൂൾ മുക്കം സി എച്ച് മെമ്മോറിയൽ എൽ പി സ്കൂൾ നെല്ലിക്കാപറമ്പ് എന്നിവർ 41 പോയിൻറ് നേടി മൂന്നാം സ്ഥാനത്തിന് അർഹരായി


എൽ പി വിഭാഗത്തിൽ
പുല്ലുരാംപാറയും മണാശ്ശേരിയും തേക്കും കുറ്റിയും തോട്ടുമുക്കവു ജേതാക്കൾ

എൽ പി വിഭാഗത്തിൽ 65 പോയന്റ് നേടി മണാശ്ശേരി ഗവ.യു പി സ്കൂൾ, പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു പി സ്കൂൾ, ഫാത്തിമ മാതാ എൽ പി സ്കൂൾ തേക്കും കുറ്റി , സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ തോട്ടുമുക്കം എന്നിവർ ജേതാക്കളായി.
രണ്ടാം സ്ഥാനം 63 പോയന്റ് നേടി അഞ്ച് സ്കൂളുകൾ പങ്കിട്ടു.
സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി, ഗവ. യു പി സ്കൂൾ കൊടിയത്തൂർ, ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ തിരുവമ്പാടി, ഗവ. എൽ പി സ്കൂൾ പന്നിക്കോട്, ഗവ. യു പി സ്കൂൾ തോട്ടുമുക്കം എന്നിവരാണ് രണ്ടാം സ്ഥാനം പങ്കിട്ടത്.
ദാറുൽ ഉലൂം എൽ പി സ്കൂൾ താഴെ കൂടരഞ്ഞി, സി എച്ച് മെമ്മോറിയൽ എൽ പി സ്കൂൾ നെല്ലിക്കാ പറമ്പ്, സേക്രഡ് ഹാർട്ട് യു പി സ്കൂൾ തിരുവമ്പാടി എന്നീ സ്കൂളുകൾ 61 പോയന്റ് നേടി മൂന്നാം സ്ഥാനത്തിന് അർഹരായി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com