
തിരുവമ്പാടി:ആനക്കാംപൊയിൽ സെന്റ് മേരീസ് യു പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ചു വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി ജെസ്റ്റി എഫ്രേം ചൊല്ലിക്കൊടുത്ത പ്രതിജഞ വിദ്യാർത്ഥികളും അധ്യാപകരും ഏറ്റുചൊല്ലി. സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകളും, പ്ലക്കാർഡുകളും കൈകളിലേന്തി യുദ്ധത്തിനെതിരെ വിദ്യാർഥികൾ ശബ്ദമുയർത്തി.
ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പ്രസംഗം, യുദ്ധവിരുദ്ധ ഗാനം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും, വിജയികളെ അനുമോദിക്കുകയും ചെയ്തു. ദിനാചരണ പരിപാടികൾക്ക് സാമൂഹ്യ ശാസ്ത്ര ക്ലബ് ഭാരവാഹികൾ നേതൃത്വം നല്കി.



