
മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടാൻ നിങ്ങൾ അർഹരാണോ? ഇന്നു മുതൽ (നവംബർ 25) ഡിസംബർ 10 വരെ ഓൺലൈനായി അക്ഷയ വഴിയോ ജനസേവന കേന്ദ്രം വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- നിങ്ങൾ താമസിക്കുന്ന/റേഷൻ കാർഡ് അനുവദിച്ചിട്ടുള്ള വീടിൻ്റെ വിസ്‌തീർണ്ണം ആയിരം (1000) ചതുരശ്ര അടിയിൽ താഴെ ആയിരിക്കണം,
- നാല് ചക്ര വാഹനം ഇല്ലാത്ത കുടുംബം,
- ഒരേക്കറിൽ താഴെ ഭൂമിയുള്ള കുടുംബം,
- സർക്കാർ ജീവനക്കാരൻ, സർക്കാർ പെൻഷൻ വാങ്ങുന്നവർ ഉൾപ്പെടാത്ത കുടുംബം,
- ഇൻകം ടാക്സ് അടക്കുന്ന അംഗങ്ങൾ ഉൾപ്പെടാത്ത കുടുംബം
- റേഷൻ കാർഡിൽ പ്രതിമാസ വരുമാനം 25000/- രൂപയിൽ താഴെ ആയിട്ടുള്ള കുടുംബം.
മേൽ പറഞ്ഞ യോഗ്യതകൾ ഉള്ള മുഴുവൻ റേഷൻ കാർഡുടമകൾക്കും മുൻഗണനാ റേഷൻ കാർഡ് ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷയോടൊപ്പം നിങ്ങൾ ഹാജരാക്കേണ്ട രേഖകൾ…
- വീടിൻ്റെ വിസ്തീർണ്ണം തെളിയിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ സെക്രട്ടറിമാർ ഒപ്പിട്ട സാക്ഷ്യപത്രം.
- തദ്ദേശ സ്വയംഭരണ സ്ഥാപനം 2009 ൽ പുറപ്പെടുവിച്ച BPL ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആയത് തെളിയിക്കുന്ന സാക്ഷ്യപത്രം/ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹതയുള്ള കുടുംബം ആണെന്ന സാക്ഷ്യപത്രം
മേൽ സൂചിപ്പിച്ച യോഗ്യതകളിൽ ഒന്നിനെങ്കിലും നിങ്ങൾ അർഹനല്ല എങ്കിൽ ഓൺലൈൻ ആയി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടാനുള്ളഅപേക്ഷ സമർപ്പിക്കാൻ കഴിയുന്നതല്ല.



