KODANECHERYLOCAL NEWS

ലോഗോസ് 2023. സുവിശേഷ മഹായോഗത്തിന് കൊടിയേറി

കോടഞ്ചേരി:യാക്കോബായ സുറിയാനി സഭയുടെ കോഴിക്കോട് ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 3, 4, 5 (വെള്ളി, ശനി, ഞായർ) തീയതികളിൽ വേളംകോട് സെൻ്റ് മേരീസ് ഗ്രൗണ്ടിൽ നടത്തപ്പെടുന്ന ലോഗോസ് 202314-ാമത് സുവിശേഷ മഹായോഗത്തിൻ്റെ കൊടിയേറ്റ് കർമ്മം കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ പൗലോസ് മോർ ഐറേനിയോസ് നിർവ്വഹിച്ചു. ഭദ്രാസനത്തിലെ വൈദീകരും ഗോസ്പൽ മിഷൻ ഭാരവാഹികളും . നേതൃത്വം നൽകി നാളെ (മാർച്ച് 3) കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സുവിശേഷ മഹായോഗത്തിൻ്റെ പ്രഥമദിനത്തിൽ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്‌തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവ്വഹിക്കും. വൈകുന്നേരം 5.30ന് സന്ധ്യാപ്രാർത്ഥന, 6 മണിക്ക് ഗാനശുശ്രൂഷ, 6.40 ന് വേദവായ ന, 6.45 ന് ഉദ്ഘാടനം, 7.30 ന് വചനപ്രഘോഷണം -.ഫാ.ജിജു വർഗീസ് (തൃശൂർ), .മാർച്ച് 4 ശനിയാഴ്ച രണ്ടാം ദിവസം .വൈകുന്നേരം 6 മണി – സന്ധ്യാ പ്രാർത്ഥന, 6.30 – ഗാനശുശ്രൂഷ, 6.55- വേദവായന , 7 മണി – ആമുഖ സന്ദേശം ഫാ.സ്കറിയ ഈന്തലാം കുഴിയിൽ, 7.10 ന് വചനപ്രഘോഷണം – ബത്തേരി സെൻ്റ്.മേരീസ് ധ്യാന കേന്ദ്രത്തിലെ ഫാ.ഷാൻ ഐക്കരക്കുടി. മാർച്ച് 5 ഞായറാഴ്ച സമാപന ദിവസം വൈകുന്നേരം 6 മണി – സന്ധ്യാപ്രാർത്ഥന, 6.30- ഗാനശുശ്രൂഷ, 6.55 ന് വേദവായന, 7 മണി- ആമുഖസന്ദേശം:- ഫാ.ഫിലിപ്പ് ജോൺ മൈക്കോട്ടുംകരയിൽ.7.10 ന് വചനപ്രഘോഷണം.ഫാ.റെജി ചവർപ്പനാൽ ബത്തേരി സെൻ്റ്.മേരീസ് ധ്യാനകേന്ദ്രം. 9 മണിക്ക് സമാപന ആശീർവാദം. .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com