
തിരുവമ്പാടി :തിരുവമ്പാടി – പുല്ലൂരാംപാറ റോഡിലെ അത്തിപ്പാറയുടെ സ്വന്തം അത്തിമരം ഓർമ്മയായി രണ്ട് പതിറ്റാണ്ടോളമായി യാത്രക്കാർക്കും നാട്ടുകാർക്കും തണലേകി വന്ന അത്തിമരം റോഡ് വികസനത്തോട് അനുബന്ധിച്ച് മുറിച്ച് മാറ്റേണ്ടത് അനിവാര്യമായതിനാൽ മുറിച്ചുമാറ്റി. അത്തിപ്പാറ ആസ്ഥാനമായിട്ടുള്ള ഹരിത പരിസ്ഥിതി ക്ലബ്ബ് അക്കാലത്ത് തദ്ദേശീയരായ മുതിർന്ന പൗരന്മാരാൽ നട്ടു പിടിപ്പിച്ച മരങ്ങളിൽ ഒന്നായിരുന്നു ഇത് വർഷത്തിൽ രണ്ടുപ്രാവശ്യം ഇല പൊഴിഞ്ഞു തളിർക്കും എന്നൊരു സവിശേഷത കൂടി ഉണ്ടായിരുന്നു ഈ അത്തി മരത്തിന് വേനൽക്കാലം ആകുമ്പോൾ യാത്രക്കാർക്ക് ചൂട് അസഹനീയമാകാൻ സാധ്യതയുള്ളതിനാൽ ചെറു തണൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഉള്ള ആലോചനയിലാണ് ഹരിത ക്ലബ്ബ് പ്രവർത്തകർ


