
തിരുവമ്പാടി മണ്ഡലത്തിൽ.ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാർ ജനുവരി 4 നു തിരുവമ്പാടി മണ്ഡലത്തിൽ എത്തുന്നു.കാളിയാമ്പുഴ ബസ് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ധനസഹായം നേരിട്ട് കൈമാറുന്നതിനാണ് മന്ത്രി എത്തുന്നത്.രാവിലെ 10 മണിക്ക് ധനസഹായം കൈമാറിയതിന് ശേഷം പ്രവൃത്തി പുരോഗമിക്കുന്ന തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോയും മന്ത്രി സന്ദർശിക്കും.ഡിപ്പോ നിർമ്മാണം സംബന്ധിച്ച അവലോകന യോഗവും ചേരും.



