
ഒരു ചെറിയ കഥ..4.
ഇനി വരില്ല..
മൊബൈൽ ഫോണിന്റെ തുടർച്ചയായുള്ള ഉപയോഗം മൂലം കണ്ണിന് ഒരു അസ്വസ്ഥത തോന്നി, ഡോക്ടറെ കാണിച്ചു. കണ്ണട വെക്കാനും മൊബൈൽ ഫോണിന്റെ ഉപയോഗം നിയന്ത്രിക്കാനും ഫോൺ വെളിച്ചത്തിൽ ഉപയോഗിക്കാനും നിർദ്ദേശിച്ചു..
ഗ്ലാസ് വച്ചു എന്നല്ലാതെ, മറ്റൊന്നും പാലിക്കാതെ, കണ്ണിന് അസ്വസ്ഥത കൂടി വീണ്ടും ഡോക്ടറെ കാണിച്ചു..
കണ്ണിലേക്ക് പതിക്കുന്ന തീക്ഷ്ണ വെളിച്ചം കണ്ണുകളുടെ ഏതോ ഒരു കുന്ത്രാണ്ടത്തെ ബാധിച്ചു എന്നും ഒരു ഓപ്പറേഷൻ നിർബന്ധമാണ് എന്നും ഡോക്ടർ വിധിയെഴുതി..
ഓപ്പറേഷൻ കഴിഞ്ഞു..
ഒരു മാസത്തെ വിശ്രമത്തിനുശേഷം ഹോസ്റ്റലിൽ തിരിച്ചെത്തി രാത്രി ലൈറ്റ് ഓഫ് ആക്കിയതിനു ശേഷം മൊബൈൽ നോക്കുന്നത് അവന്റെ ഒരു കൂട്ടുകാരൻ ചോദ്യം ചെയ്തപ്പോൾ, കഴിഞ്ഞ മൂന്നു മാസത്തോളം താൻ അനുഭവിച്ച വേദനയും മറ്റു ബുദ്ധിമുട്ടുകളും ഒന്നരലക്ഷത്തോളം രൂപ മുടക്കി ഓപ്പറേഷൻ ചെയ്തതും മറന്ന് തനിക്ക് അത് ഇനി ഒരിക്കലും ഉണ്ടാവില്ല എന്ന് വിശ്വസിച്ച് തന്റെ കൂട്ടുകാരനോട്,
“കണ്ണ് പോകുകയാണെങ്കിൽ പോകട്ടെ”
എന്ന് പറഞ്ഞ് ഹെഡ്സെറ്റ് ചെവിയിൽ തിരുകി അവന് ഇഷ്ടപ്പെട്ട വെബ് സീരീസ് കാണാൻ തുടങ്ങി..
Sidhique Patta..



