ENTERTAINMENTKERALA NEWS

അന്തരിച്ച സാഹിത്യ ഇതിഹാസം എംടി വാസുദേവന്‍ നായരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി മമ്മൂട്ടി

കോഴിക്കോട്: അന്തരിച്ച സാഹിത്യ ഇതിഹാസം എംടി വാസുദേവന്‍ നായരുടെ കോഴിക്കോടെ വീട്ടില്‍ സന്ദര്‍ശനം നടത്തി നടന്‍ മമ്മൂട്ടി. എംടി അന്തരിച്ചപ്പോള്‍ വിദേശത്തായിരുന്ന മമ്മൂട്ടിക്ക് അവസാനമായി എംടിയെ കാണാന്‍ സാധിച്ചിരുന്നില്ല. എംടിയുടെ മരണത്തിന് പത്ത് ദിവസത്തിന് ശേഷമാണ് മമ്മൂട്ടി എംടിയുടെ കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ സിത്താരയില്‍ എത്തിയത്.

എംടിയുടെ മകളും ഭര്‍ത്താവും മമ്മൂട്ടിയെ സ്വീകരിച്ചു. കുടുംബാം​ഗങ്ങളെ ആശ്വസിപ്പിച്ച് താരം കുറച്ച് സമയം അവിടെ ചിവവഴിച്ച ശേഷം മടങ്ങി. സിത്താരയില്‍ നിന്നും ഇറങ്ങവെ മാധ്യമങ്ങളെ കണ്ട മമ്മൂട്ടി, എംടി മരിച്ചിട്ട് പത്ത് ദിവസമായി. എം.ടിയെ മറക്കാന്‍ കഴിയാത്തത് കൊണ്ടല്ലേ വന്നത്. അത്രയേ പറയാനുള്ളൂ എന്ന് മാത്രമാണ് പ്രതികരിച്ചത്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി അസര്‍ബൈജാനില്‍ ആയിരുന്നു മമ്മൂട്ടി. എംടിയുടെ മരണ വിവരം അറിഞ്ഞയുടന്‍ അവിടെ നിന്നും തിരിക്കാന്‍ ശ്രമിച്ചെങ്കിലും വിമാനങ്ങള്‍ കിട്ടിയില്ല. അസര്‍ബൈജന്‍ വിമാനം റഷ്യയില്‍ തകര്‍ന്നതിനാല്‍ അവിടെ നിന്നും വിമാനങ്ങള്‍ ക്യാന്‍സില്‍ ചെയ്തിരുന്നു. ഇതാണ് മമ്മൂട്ടിയുടെ യാത്ര നീട്ടിയത്. അതേ സമയം എംടി അന്തരിച്ചതിന് പിന്നാലെ തീര്‍ത്തും വൈകാരികമായ കുറിപ്പ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com