News

അറിയിപ്പുകൾ


ക്വട്ടേഷനുകൾ ക്ഷണിച്ചു

കോഴിക്കോട് വെസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ ഒരു ട്യൂബ് വെൽ കുഴിക്കുന്നതിനായി താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. നിരതദ്രവ്യം ആയി 800 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് “ സൂപ്രണ്ട് ഗവ. ടെക്നിക്കൽ ഹൈസ്ക്കൂൾ  കോഴിക്കോട്” എന്ന പേരിൽ എടുത്തത് ഉണ്ടായിരിക്കേണ്ടതാണ്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി : ജനുവരി അഞ്ചിന് ഉച്ചക്ക് രണ്ട് മണി. ഫോൺ : 9496877844, 0495 – 2380119

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ്

കോഴിക്കോട് ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ജനുവരി മാസത്തെ സിറ്റിംഗ് ജനുവരി നാല്, അഞ്ച് തിയ്യതികളിൽ രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ടെണ്ടർ ക്ഷണിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നിർവ്വഹണം നടത്തുന്ന പട്ടിക വർഗ്ഗ വിഭാഗം കലാകാരൻമാർക്ക് വാദ്യോപകരണ വിതരണം എന്ന പദ്ധതിക്കായി ചെണ്ട (ഇടംതല,വലംതല), കുഴസ്, തുടി (വലുത്), തുടി(ചെറുത്) എന്നിവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറമുകൾ ജനുവരി എട്ടിന് ഉച്ചക്ക് മൂന്ന് മണി വരെ വിതരണം ചെയ്യുന്നതാണ്. 2024 ജനുവരി 9 ന് വൈകുന്നേരം മൂന്ന് മണിക്ക് ടെണ്ടർ തുറക്കുന്നതാണ്. ഫോൺ : 9744233620

ലേലം ചെയ്യുന്നു

കോഴിക്കോട് സിറ്റി ഡി എച്ച് ക്യൂ ക്യാമ്പ് , സി.പി.ഒ, ട്രാഫിക്ക്, വനിതാ പി.എസ്, പൂതേരി,ചിന്താവളപ്പ് എന്നീ കോമ്പൗണ്ടുകളിലെ ഫലവൃക്ഷങ്ങളിൽ നിന്നും ആദായമെടുക്കുന്നതിനുള്ള അവകാശം ഡിസംബർ 28ന്  രാവിലെ 10.30ന് മാലൂർകുന്ന് എ.ആർ ക്യാമ്പിൽ ലേലം ചെയ്യുന്നു. സീൽ ചെയ്ത ക്വട്ടേഷനുകൾ രാവിലെ 10  മണി മുതൽ 10.30 വരെ മാലൂർകുന്ന് എ.ആർ ക്യാമ്പിൽ  സ്വീകരിക്കുന്നതാണ്

ഗതാഗതം തടസ്സപ്പെടും

ഫറോക്ക് പഴയ പാലത്തിൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനാൽ ജനുവരി രണ്ടിന് രാവിലെ 10 മണി മുതൽ 12ന് രാവിലെ ആറ് മണി വരെ ഗതാഗതം പൂർണമായും തടസ്സപ്പെടുമെന്നു പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു

കോഴിക്കോട് ജില്ല, വടകര താലൂക്ക് വില്യാപ്പള്ളി വില്ലേജിൽപ്പെട്ട ശ്രീ കൊറ്റ്യാംവള്ളി പരദേവത ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും പൂരിപ്പിച്ച് അപേക്ഷകൾ ക്ഷണിച്ചു. നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 20ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്. അപേക്ഷ ഫോറം പ്രസ്തുത ഓഫീസിൽ നിന്നും, മലബാർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ നിന്നും (www.malabardevaswom.kerala.gov.in) ലഭിക്കുന്നതാണ്.

സ്റ്റാഫ് നഴ്സ് നിയമനം

കോഴിക്കോട് ഗവ: ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി കാത്ത് ലാബ് സ്റ്റാഫ് നഴ്സിനെ (179 ദിവസം) നിയമിക്കുന്നു. യോഗ്യത : സർക്കാർ അംഗീകൃത ജി എൻ എം / ബി എസ് സി കോഴ്സ് പാസ്സായിരിക്കണം. കേരള നഴ്സ് മിഡവൈഫറി കൗൺസിൽ രജിസ്ട്രേഷൻ. സീനിയർ സ്റ്റാഫ് നഴ്സിന് കാത്ത് ലാബിൽ മൂന്ന് വർഷത്തെ പരിചയം അനിവാര്യം. ജൂനിയർ സ്റ്റാഫ് നഴ്സിന് കാത്ത് ലാബിൽ ഒരു വർഷത്തെ പരിചയം അനിവാര്യം. മേൽപ്പറഞ്ഞ യോഗ്യതയുള്ളവർ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 27ന് രാവിലെ 11 മണിക്ക് ഗവ. ജനറൽ ആശുപത്രി ഓഫീസിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com