KOODARANCHILOCAL NEWSNews
പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചു ഇരയെ വയ്ക്കാതെ വനം വകുപ്പ് : പ്രതിക്ഷേധിച്ച് കർഷക കോൺഗ്രസ്

കൂടരഞ്ഞി:പെരുമ്പൂള കുരിയോട് പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ച വനം വകുപ്പ് കൂട്ടിൽ ഇരയെ വയ്ക്കാത്തതിനെ തുടർന്ന് കർക്ഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കൂമ്പാറ സെക്ഷൻ ഓഫിസിൽ കുത്തിയിരുന്നു പ്രതിക്ഷേധിച്ചു.
മണിക്കൂറുകൾ നീണ്ട സമരത്തിന് ശേഷം ഇരയെ വയ്ക്കാനുള്ള ഉത്തരവ് വന്നതിന് ശേഷമാണ് പ്രതിക്ഷേധം അവസാനിപ്പിച്ചത്.
കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മജുഷ് മാത്യൂ, ജില്ല പ്രസിഡൻ്റ് ബിജു കണ്ണംന്തറ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മുഹമ്മദ് പാതി പറമ്പിൽ,അഡ്വ
സിബു തോട്ടത്തിൽ, അനീഷ് പനച്ചിയിൽ, ജോണിവാളിപ്ലാക്കൽ, ജോർജ്കുട്ടി കക്കാടംപൊയിൽ,
സിബികാഞ്ഞിരത്തിങ്കൽ, മാത്യൂ പാലക്കത്തടം,ജോർജ് വലിയകട്ടയിൽ,സാൽസ് ചേമ്പോട്ടിക്കൽ,എസ് ജോസ്, ഷിജോ വേലൂർ, ബേബി പുതിയാപറമ്പിൽ, എന്നിവർ നേതൃത്വം നൽകി



