CAREERSLOCAL NEWS

മാനേജ്മെൻ്റ് ഫെസ്റ്റ് – ഓഗ്മെൻ്റ നടത്തി.

തിരുവമ്പാടി :അൽഫോൻസ കോളജ് കോമേഴ്സ് ഡിപ്പാർട്ട്മെൻ്റ് നേതൃത്വത്തിൽ ഓൾ കേരള മാനേജ്മെൻ്റ് ഫെസ്റ്റ് – ഓഗ്മെൻ്റ നടത്തി. വിവിധ സ്ഥാപനങ്ങളിൽ നിന്നായി 150 ഓളം വിദ്യാർഥികൾ പങ്കെടുത്തു. മാനേജ്മെൻ്റ് ഗെയിമുകളിൽ വിജയിച്ച വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് കാഷ് അവാർഡും മെഡലും സ്ഥാപനങ്ങൾക്ക് മെമൻ്റേയും നൽകി.
  

കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. മനോജ് കൊല്ലം പറമ്പിൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ചാക്കോ കാളം പറമ്പിൽ സമ്മാനദാനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ ചെറിയാൻ,കോമേഴ്സ് വിഭാഗം  മേധാവി സാനി തോമസ്, സ്റ്റാഫ് കോഓർഡിനേറ്റർ ഷിജി ഫ്രാൻസിസ് , കെ. ദീപേഷ് , കെ. ധന്യ, അമൻ്റ ഷാജി, അജിൽ മാത്യു, എബിൻ സണ്ണി, മുഹമ്മദ് ജാസിം എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com