LOCAL NEWSTHIRUVAMBADY

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സംരംഭക സഭ

തിരുവമ്പാടി ഗ്രാമപഞ്ചായത്തും വ്യവസായ- വാണിജ്യ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക സഭ 2025 ജനുവരി 13-ാം തിയ്യതി തിങ്കളാഴ്ച രാവിലെ 10.00 ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തപ്പെടും.

തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബിന്ദു ജോണ്സൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പഞ്ചായത്ത് പരിധിയിലെ വിവിധ ബാങ്കുകൾ , മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതാണ്.
ആയതിനാൽ പുതിയതായി സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കും നിലവിൽ സംരംഭം ഉള്ളവർക്കും  സംശയനിവാരണത്തിനും നൂതന ആശയങ്ങൾ പങ്ക് വയ്ക്കുന്നതിനും സംരംഭക സഭ ഉപകാരപ്രദമായിരിക്കും. സംരംഭകരുടെ വിലയേറിയ നിർദ്ദേശങ്ങൾ സഭയിൽ അവതരിപ്പിക്കാവുന്നതാണ്.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ സംരംഭകരേയും സംരംഭം തുടങ്ങുവാൻ താത്പര്യപ്പെടുന്നവരേയും സംരംഭക സഭയിലേക്ക് സ്വാഗതം ചെയ്യുന്നു.


കൂടുതൽ വിവരങ്ങൾക്ക്:
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് EDE – 7012323414

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com