
തിരുവമ്പാടി:ഒന്നര വർഷമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡുകൾ എത്രയും വേഗം റീ ടാർ ചെയ്യണമെന്ന് എൽഡിഎഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റി, ആവശ്യപ്പെട്ടു.പദ്ധതിയുടെ മേൽനോട്ട ചുമതല ഗ്രാമ പഞ്ചായത്തിനാണ്.എന്നാൽ ഒന്നര വർഷമായി കാൽനടയാത്രക്കു പോലും പറ്റാത്ത തരത്തിൽ റോഡുകൾ ഒലിച്ചുപോയിട്ടും ഗ്രാമ പഞ്ചായത്തിൻ്റെ കൊടു കാര്യസ്ഥതയുംകഴിവില്ലായ്മയും നിമിത്തം പഞ്ചായത്തിലെ ജനങ്ങൾ കഷ്ഠപ്പെടുകയാണ്.ഇതിനെതിരെ റോഡുകൾ പഴയപടിയാക്കും വരെ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ വാർഡുതല സമരം നടത്താൻ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു.യോഗത്തിൽ അബ്രഹാം മാനുവൽ അധ്യക്ഷനായിരുന്നു.



