
മുക്കം.കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സമുന്നതനായ നേതാവും മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന ടി. നസ്റുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു. മുക്കം വ്യാപാരഭവനിൽ വെച്ച് നടന്ന പരിപാടി കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് റഫീക് മാളിക ഉദ്ഘാടനം ചെയ്തു. വ്യാപരികൾക്ക് വേണ്ടി ജീവിച്ച നേതാവായിരുന്നു ടി. നസ്റുദ്ദീൻ, അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടൽ മൂലമാണ് ചെറുകിട വ്യാപാരികൾ നേരിട്ട നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
യൂണിറ്റ് പ്രസിഡണ്ട് പി.അലി അക്ബർ അദ്ധ്യക്ഷനായി, സംസ്ഥാന എക്സികുട്ടിവ് അംഗം കപ്പിയേടത്ത് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വി.പി. അനീസ് , ഡിറ്റോ തോമസ്, പിപി.മജീദ്, എംടി അസ്‌ലം, എം.കെ. ഫൈസൽ, ഷിംജീ വാരിയംകണ്ടി, അബ്ദു ചാലിയാർ, ഹാരിസ് ബാബു, റെയ്ഹാന നാസർ, എന്നിവർ സംസാരിച്ചു



