LOCAL NEWS

എൻഎസ്എസ് വിദ്യാർത്ഥികൾ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം നടത്തി

തിരുവമ്പാടി അൽഫോൻസ കോളേജ് എൻഎസ്എസ് വിദ്യാർത്ഥികൾ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം നടത്തി നാടിന് മാതൃകയായി.ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും അൽഫോൻസ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്ത അഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ എൻ എസ്സ് എസ്സ് വിദ്യാർത്ഥികൾ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി നാടിന് മാതൃകയായി. ഡെങ്കിപ്പനി , മഞ്ഞപ്പിത്തം തുടങ്ങിയ സാംക്രമിക രോഗങ്ങൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കൊതുക് കൂത്താടി നശീകരണം, ക്ലോറിനേഷൻ,ബോധവൽക്കരണ ക്ലാസ്സ്, നോട്ടീസ് വിതരണം എന്നീ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ നടത്തിയത്. വാർഡ് അംഗം അപ്പു കോട്ടയിൽ പരിപാടി ഉദ്ഘാടനം ചെയ്തു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫാദർ ഷിജു മാത്യു, എൻഎസ്എസ് കോഡിനേറ്റർ കാവ്യാ ജോസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ബി ശ്രീജിത്ത്,ആരോഗ്യ പ്രവർത്തകരായ വിജിമോൾ, ലിസ്ന ,അഞ്ജന പുഷ്പവല്ലി, ഷീബ പ്രകാശ്, സ്റ്റുഡൻസ് കോഡിനേറ്റർമാരായ ജുനൈദ്, അലൻ ,ജ്യോതിസ്ജോസ്, അനഘ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ,വാർഡ് അംഗം രാമചന്ദ്രൻ കരിമ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ,ആരോഗ്യപ്രവർത്തകർ എന്നിവർ ചേർന്ന് വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com