
പേരാമ്പ്ര-താനിക്കണ്ടി-ചക്കിട്ടപ്പാറ റോഡിൽ കി.മീ 5/950 നും 8/200 നും ഇടയിൽ റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ബി.എം ചെയ്യുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാൽ നാളെ ( ജനുവരി 04) മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതം നിരോധിച്ചു. പേരാമ്പ്ര ഭാഗത്തു നിന്നും ചക്കിട്ടപ്പാറക്ക് പോകുന്ന വാഹനങ്ങൾ വിളയാട്ടുകണ്ടിമുക്ക്- പന്തിരിക്കര വഴിയും ചക്കിട്ടപ്പാറ നിന്നും പേരാമ്പ്രയ്ക്ക് പോകുന്ന വാഹനങ്ങൾ ചെമ്പ്ര വഴിയും പോകേണ്ടതാണെന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയർ അിറയിച്ചു.
- കോഴിക്കോട് ബാലുശ്ശേരി റോഡിൽ ചേളന്നൂർ ബ്ലോക്ക് ഓഫീസ് മുതൽ ബാലുശ്ശേരി മുക്ക് വരെ വിവിധ ഭാഗങ്ങളിലായി ബി.സി പ്രവൃത്തി ആരംഭിക്കുന്നതിനാൽ നാളെ (ജനുവരി 04) മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതം നിയന്ത്രിക്കുന്നതായി എക്സിക്യൂട്ടിവ് എഞ്ചിനീയർ അിറയിച്ചു.
- മാച്ച് ഫാക്ടറി ചെയിയ കാഞ്ഞിലശ്ശേരി റോഡിൽ കി.മീ 0/000 മുതൽ 2/650 വരെയുളള ടാറിങ് പ്രവത്തി ആരംഭിക്കുന്നതിനാൽ നാളെ (ജനുവരി 04) മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതം നിരോധിച്ചു. കുറുവങ്ങാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കൊയിലാണ്ടി ടൗൺ വഴിയും ചെറിയ വാഹനങ്ങൾ കുറുവങ്ങാട് അക്വഡറ്റ്-ചെങ്ങോട്ടുകാവ് റോഡ് വഴിയും ചേലിയ ഭാഗത്തേക്ക് പോകേണ്ടതാണെന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയർ അിറയിച്ചു.
- കോഴിക്കോട് ജില്ലയിലെ കുളങ്ങരത്ത് നമ്പിത്താൻകുണ്ട് വാളൂക്ക് വിലങ്ങാട് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തിക്കുവേണ്ടി കുമ്പളച്ചോലയിൽ നിന്നും താനിയുള്ള പൊയിൽ വഴി വാളൂക് വിലങ്ങാട് ഭാഗത്തേക്കുള്ള വാഹന ഗതാഗതം ജനുവരി 6 മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പൂർണ്ണമായി നിരോധിച്ചതായികേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻഎക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.മുണ്ടോംകണ്ടം, വാളൂക്, വിലങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുമ്പളച്ചോലയിൽ നിന്നും കമ്മായി വഴി തിരിഞ്ഞു പോകണം. മുണ്ടോംകണ്ടത്ത് നിന്നും കുമ്പളച്ചോല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കമ്മായി വഴിതിരിഞ്ഞു പോകണം.



