LOCAL NEWS

വന്യമൃഗശല്യം : ഫെൻസിംഗ് നിർമ്മാണം പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി മണ്ഡലത്തിൽ വനാതിർത്തികളിൽ  ഫെൻസിംഗ് സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി RKVY പദ്ധതിയിൽ ഉൾപ്പെടുത്തി 1.25 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഫെൻസിങിൻ്റെ പ്രവൃത്തി ഉദ്ഘാടനം പൂവാറൻതോട് തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിൻ്റോ ജോസഫ് നിർവ്വഹിച്ചു.RKVY പദ്ധതി പ്രകാരം കൃഷി വകുപ്പാണ് തുക അനുവദിച്ചത്. ഇതോടെ കൂടരഞ്ഞി പഞ്ചായത്തിലെ മുഴുവൻ വന മേഖലയും ഫെൻസിങ് സംരക്ഷണം ലഭ്യമാകും.

തിരുവമ്പാടി മണ്ഡലത്തിൽ ആകെ 36.5 കിലോമീറ്റർ ദൂരമാണ് വനാതിർത്തിയിൽ ഫെൻസിങ് നിർമിക്കുന്നത്.ഫെൻസിങ് നിർമ്മിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും  1 കോടി രൂപ അനുവദിച്ചതുൾപ്പെടെ 3 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുക.ഇതോടൊപ്പം ഫോറസ്റ്റ് RRT ക്ക് വേണ്ടി വാഹനം വാങ്ങുന്നതിനും എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചിട്ടുണ്ട്.

പരിപാടിയിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്,  ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റോസിലി ജോസ്, വി. എസ്. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത്  മെമ്പർ ബാബു കളത്തൂർ,
കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ് സപ്ന, കൃഷി ഡെപ്യൂട്ടി ഡയറക്ടർ രൂപ നാരായണൻ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പ്രിയ മോഹൻ, താമരശ്ശേരി റെയിഞ്ച് ഫോറെസ്റ്റ് ഓഫീസർ വിമൽ പി., സെൻമേരിസ് ചർച്ച് വികാരി ഫാദർ ജെയിംസ് വള്ളിക്കുന്നേൽ,  സ്വാഗതസംഘം കൺവീനർ കെ. എം മോഹനൻ  തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ  ബിന്ദു ജയൻ, സുരേഷ് ബാബു, നായർ കൊല്ലി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മണി, പീടികപ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുബീർ പി., കാടോത്തിക്കുന്ന് വനസംരക്ഷണ സമിതി പ്രസിഡന്റ്‌ ശശി മുണ്ടാട്ടുനിരപ്പേൽ, ഫോറസ്റ്റ്‌ ഡിപ്പാർട്ട് മെന്റ്  ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും , നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. പൂവാറൻതോട് വാർഡ് മെമ്പർ എൽസമ്മ ജോർജ്ജ് സ്വാഗതവും കക്കാടംപൊയിൽ വാർഡ് മെമ്പർ സീന ബിജു നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com