
മുക്കം നഗരസഭ ചെയർമാൻ പി ടി ബാബുവിനെ ആക്രമിക്കുകയും ഓഫീസ് തകർത്തു നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത കൗൺസിലർമാർതിരെ നിയമനപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സി പി ഐ എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
ഇന്ന് വൈകിട്ടാണ് ലീഗ് കൗൺസിലരുടെ നേതൃത്വത്തിൽ ചെയര്മാന് നേരെ കയ്യേറ്റശ്രമമുണ്ടായത്. ചെയര്മാന്റെ ചേമ്പറിലേക്ക് ആക്രോശങ്ങളോടെ അതിക്രമിച്ചു കയറിയ ലീഗ് കൗൺസിലർ ചേമ്പറിന്റെ വാതിലുകൾ തകർക്കുകയും മേശപ്പുറത്തുണ്ടായിരുന്ന സ്റ്റീൽ ഫ്ലാസ്ക് എടുത്ത് ചെയര്മാന്റെ തലയ്ക്കടിക്കാൻ ശ്രമിക്കുകയുമായിരുന്നു. തക്കസമയത്ത് പോലീസ് ഇടപെട്ടതുകൊണ്ട് മാത്രമാണ് വലിയൊരു അത്യാഹിതത്തിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടത്.
പ്രതിഷേധ യോഗം സിപിഐ എം ഏരിയ കമ്മറ്റി അംഗം ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗങ്ങളായ കെ ടി ബിനു, ദിപു പ്രേമനാഥ്, കെ ടി ശ്രീധരൻ, എൻ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.



