KODANECHERYLOCAL NEWS

നാരങ്ങതോട്ടിൽ  ചുഴലിക്കാറ്റിൽ വൻനാശനഷ്ടം

കോടഞ്ചേരി: ഇന്ന് ഉച്ചകഴിഞ്ഞ് വേനൽ മഴയിൽ  വീശിയടിച്ച കനത്ത ചുഴലിക്കാറ്റിൽ നാരങ്ങാതോട്ടിൽ വൻ നാശനഷ്ടം. നാരങ്ങാ തോടിനും  മുണ്ടൂർ അങ്ങാടിക്കും ഇടയിലാണ്  ചുഴലിക്കാറ്റ് വീശി അടിച്ചത്. നിരവധി വാഹനങ്ങൾ, കോഴി ഫാമുകൾ , വ്യാപാരസ്ഥാപനങ്ങൾ  എന്നിവയെല്ലാം കാറ്റിൽ തകർന്നിട്ടുണ്ട്.

നിലവിൽ നാരങ്ങാ തോട്ടിൽ നിന്നും കൂരോട്ടുപാറ യിലേക്കുള്ള റോഡ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി വൈദ്യുതി പോസ്റ്റുകളും, കാർഷികവിളകളും, ചെറ്റേടത്ത് രാജുവിന്റെ 2000 കോഴിയിടുന്ന ഫാമിന്‍റെ മുകളിലേക്ക് ആണ് തെങ്ങുകൾ കടപുഴകി വീണത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com