KODIYATHOORLOCAL NEWSNews

കരീം കക്കാട് അന്തരിച്ചു

മുക്കം: സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ (എസ്.എസ്.എഫ്) മുൻ സംസ്ഥാന സെക്രട്ടറിയും, സിറാജ് ദിനപത്രം, രിസാല വാരിക എന്നിവയുടെ ജനറൽ മാനേജറുമായിരുന്ന കുയ്യിൽ കരീം കക്കാട്(55) നിര്യാതനായി.

സഹായി മെഡിക്കൽ കോളേജ്, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. രിസാലയിൽ ഏറെക്കാലം സേവനം ചെയ്തിട്ടുണ്ട്.
ബാല സഞ്ചയം, സാഹിത്യോത്സവ്, രിസാല സർഗവേദി, ഖാദിസിയ്യ തുടങ്ങിയ ചരിത്രപ്രസിദ്ധമായ സംഘടനയുടെ മുന്നേറ്റത്തിൻ്റെ പരിപാടികളുടെ പ്രധാന ശിൽപികളിൽ ഒരാളാണ് കരീംക്ക.സിറിയ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, ഫലസ്തീൻ, യു എ ഇ തുടങ്ങിയ രാജ്യങ്ങൾ സയ്യിദന്മാർക്കും പണ്ഡിതന്മാർക്കുമൊപ്പം സന്ദർശിച്ചിട്ടുണ്ട്. പ്രിൻറിംഗ് രംഗത്ത് വിവിധ സ്ഥാപനങ്ങൾ നടത്തിയിരുന്നു.


ഭാര്യ: സുബൈദ,മക്കൾ: ലബീബ്, ലദീദ പർവിൻ, ലിയ ഫാത്തിമ.
മയ്യിത്ത് നിസ്കാരം ഇന്ന് (ഞായർ ) വൈ: 04 മണിക്ക് കക്കാട് കുന്നത്ത് ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com