LOCAL NEWSMUKKAM

സി. എച്ച്. സെന്ററുകൾക്ക്  കെ. എം. സി. സികൾ നൽകുന്ന സഹായം മാതൃകാപരം: ഇ. ടി.  മുഹമ്മദ് ബഷീർ എം. പി.

മുക്കം: സി. എച്ച്. സെന്ററുകൾ സ്ഥാപിക്കുന്നതിലും നിലനിർത്തുന്നതിലും കെ. എം. സി. സികൾ വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് മുസ്ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എം. പി.  പ്രസ്താവിച്ചു. ചൂലൂർ സി. എച്ച് സെന്ററിന് കെ. എം. സി. സി ഖത്തർ തിരുവമ്പാടി മണ്ഡലം കമ്മിറ്റി നൽകുന്ന സഹായം ഏറ്റുവാങ്ങുകയായിരുന്നു, സെന്റർ പ്രസിഡണ്ട് കൂടിയായ അദ്ദേഹം. ചൂലൂർ സെന്ററിനെ ചേർത്തുനിർത്തുന്ന  തിരുവമ്പാടി മണ്ഡലം കമ്മിറ്റിയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

കെ. എം. സി. സി. മണ്ഡലം പ്രസിഡണ്ട് ഇ. എ. നാസർ ചെക്ക് കൈമാറി. സെന്റർ വിലക്കെടുത്ത ഭൂമിക്ക് സ്ക്വയർ ഫീറ്റിന് 920 രൂപ സ്പോൺസർഷിപ്പ് പദ്ധതിക്കാണ് സഹായം.

കെ. എം. സി. സി ഖത്തർ ലീഗൽ സെൽ ജനറൽ കൺവീനർ അഡ്വക്കറ്റ് സജിമോൻ കാരക്കുറ്റി, മണ്ഡലം സീനിയർ വൈസ് പ്രസിഡണ്ട് മുജീബുറഹ്മാൻ തിരുവമ്പാടി, വൈസ് പ്രസിഡണ്ട് അക്ബർ പൂളപ്പൊയിൽ, സി. എച്ച്. സെന്റർ ട്രഷറർ പി. പി. മൊയ്തീൻ ഹാജി, പബ്ലിക് റിലേഷൻസ് ഓഫീസർ കെ. പി. യു അലി, വൈസ് പ്രസിഡണ്ട് ആലിഹസ്സൻ മാവൂർ, മാനേജർ ഇ. സി. എം. ബഷീർ മാസ്റ്റർ, കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് മുൻ സെക്രട്ടറി നടുക്കണ്ടി അബൂബക്കർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com