HEALTHLOCAL NEWSTHIRUVAMBADY

തിരുവമ്പാടിയിൽ ഡെങ്കിപ്പനി പ്രതിരോധം ഊർജ്ജിതം; ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.തിരുവമ്പാടി ആൻസിലാ ഭവനിൽ നടന്ന
‘തോട്ടങ്ങളിലേക്ക് നീങ്ങാം’ ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
ക്യാമ്പയിന്റെ ഭാഗമായി റബ്ബർ , കവുങ്ങ്, കൊക്കോ തുടങ്ങിയ തോട്ടങ്ങളിൽ പരിശോധന,തോട്ടം ഉടമകൾക്ക് നോട്ടീസ് നൽകൽ, കൊതുകിൻ്റെ ഉറവിട നശീകരണം, ബോധവൽക്കരണം എന്നീ പരിപാടികൾ നടന്നു വരുന്നു.
വേനൽ മഴ പെയ്തതിനാൽ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി എല്ലാവരും കൊതുകിൻ്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ അറിയിച്ചു.

പരിപാടിയിൽ സ്ഥിരം സമിതി അംഗങ്ങളായ റംല ചോലക്കൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ഷാജു, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, അജാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റോഷൻലാൽ,സെൽവകുമാർ, മുഹമ്മദ് മുസ്തഫ ഖാൻ,യുകെ മനീഷ,ശരണ്യ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com